ADVERTISEMENT

കൊച്ചി ∙ മുഖ്യമന്ത്രി, സ്പീക്കർ, മറ്റു മന്ത്രിമാർ തുടങ്ങിയ പ്രമുഖരെ ആരെയും തനിക്ക് അടുത്തറിയില്ലെന്ന് സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖ. വിവാദങ്ങൾക്ക് ഇപ്പോഴത്തെ മന്ത്രിസഭയെ ഒന്നും ചെയ്യാൻ കഴിയില്ല. മന്ത്രിസഭയെ ഇൻവെസ്റ്റിഗേറ്റ് ചെയ്യുന്നവർ തോറ്റുപോകും. എന്റെ പിറകിൽ ഒരു മുഖ്യമന്ത്രിയോ ഐടി സെക്രട്ടറിയോ ഇല്ല.

കസ്റ്റംസിൽ വിളിച്ചത് കോൺസൽ ജനറലിന് വേണ്ടിയെന്ന് സ്വപ്ന

യുഎഇ കോൺസൽ ജനറലിന്റെ നിർദേശപ്രകാരം, ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി കസ്റ്റംസ് അസി.കമ്മിഷണറെ ഫോണിൽ വിളിക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്നു സ്വപ്ന സുരേഷ്. ജൂൺ 30നെത്തിയ നയതന്ത്ര കാർഗോ വൈകുന്നത് അന്വേഷിക്കാൻ കോൺസൽ ജനറലിന്റെ ചുമതല വഹിക്കുന്ന റാഷിദ് ഖമീസ് അൽ ഷയ്‌മെയ്‌ലി നിർദേശിച്ചെന്നു സ്വപ്ന ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

ജൂലൈ ഒന്നിനു വീണ്ടും നിർദേശം ലഭിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് അന്വേഷിച്ചു. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും സ്വപ്നയുടെ ഹർജിയിൽ പറയുന്നു. കസ്റ്റംസ് കേസിൽ തെറ്റായി ഉൾപ്പെടുത്തിയതാണ്. കോൺസുലേറ്റ് ഉദ്യോഗം 10 മാസം മുൻപ് വിട്ടെങ്കിലും ഇപ്പോഴും ആവശ്യപ്പെടുന്ന മുറയ്ക്ക് അവിടെ ജോലി ചെയ്യുന്നുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. 

English Summary: Swapna Suresh audio out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com