ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് രോഗബാധിതരുടെ ആകെ എണ്ണം 6500 കവിഞ്ഞു. ഇതിൽ 1031 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ. തിരുവനന്തപുരത്ത് ഇന്നലെ രോഗം കണ്ടെത്തിയ 95 പേരിൽ 92 പേരും സമ്പർക്കത്തിലൂടെയാണു കോവിഡ് ബാധിച്ചവരാണ്.

ചികിത്സയിലായിരുന്ന 149 പേരുടെ പരിശോധനാ ഫലം ഇന്നലെ നെഗറ്റീവ് ആയി. 471 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ആകെ ചികിത്സയിലുള്ളവർ: 2795; രോഗം ഭേദമായവർ: 3710. ക്വാറന്റീനിൽ കഴിയുന്നവർ 1,85,960.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശൂർ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസർകോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം:7, വയനാട്: 7, പത്തനംതിട്ട: 7, കണ്ണൂർ: 8.

മലപ്പുറം ജില്ലയിൽ ഇന്നലെ സമ്പർക്ക രോഗബാധ ഉണ്ടായ 23 പേരിൽ 21 പേർക്കും രോഗം കണ്ടെത്തിയത് പൊന്നാനിയിൽ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലൂടെയാണ്. 20 പേരുടെയും ഉറവിടം വ്യക്തമല്ല. 

പൊന്നാനി സ്റ്റേഷനിലെ 3 പൊലീസുകാരും ഒരു സ്റ്റേഷൻ ജീവനക്കാരനും ഒരു കോസ്റ്റൽ വാർഡനും 2 ബാങ്ക് ജീവനക്കാരും ഒരോ നഗരസഭാ കൗൺസിലർ, നഴ്സ്, ബിഎസ്എൻഎൽ, നഗരസഭ, പാചക വാതക വിതരണ ഏജൻസി, മെഡിക്കൽ ഷോപ് ജീവനക്കാരും ട്രോമാകെയർ വൊളന്റിയറും സാമൂഹിക പ്രവർത്തകയും ഇതിൽ ഉൾപ്പെടും.

കഴിഞ്ഞ ദിവസം ചെന്നിത്തലയിൽ മരിച്ച യുവതിക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഈ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പൊലീസ് ഉദ്യോഗസ്ഥരോടു ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ചെങ്ങന്നൂർ ആർഡിഒയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

പുതിയ 6 ഹോട്സ്പോട്ടുകൾ

∙ എറണാകുളം–മരട് മുനിസിപ്പാലിറ്റി (കണ്ടെയ്ൻമെന്റ് സോൺ: വാർഡ്–4), ഇടുക്കി–കുമാരമംഗലം (14), കോട്ടയം– തൃക്കൊടിത്താനം (12), വയനാട്–മേപ്പാടി (19, 22), പാലക്കാട്–പട്ടഞ്ചേരി (6), തൃശൂർ–നടത്തറ (8).

44% സമ്പർക്കം

∙ ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ 44% പേരും സമ്പർക്കം വഴിയാണ്. ആകെ രോഗബാധ: 339. സമ്പർക്കം വഴി: 140+8. ഇന്നലെ രോഗബാധിതരായവരിൽ മറ്റു സംസ്ഥാനത്തുനിന്ന് എത്തിയവരെക്കാൾ (74) കൂടുതൽ സമ്പർക്ക രോഗബാധിതരാണ്. ഇങ്ങനെ സംഭവിക്കുന്നത് ആദ്യമാണ്.

English Summary: Covid Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com