ADVERTISEMENT

തിരുവനന്തപുരം∙ സരിത് സ്വർണക്കടത്തിൽ പങ്കാളിയാകുന്നത് യുഎഇ കോൺസുലേറ്റിലെ സഹപ്രവർത്തകയായ സ്വപ്നയുമായുള്ള സൗഹൃദം വഴി. സ്വപ്നയുമായുള്ള ബന്ധം സ്വന്തം കുടുംബം തകർത്തിട്ടും സരിത് പിന്മാറിയില്ല.

ദുബായിൽ എൻജിനീയറായിരുന്ന സരിത് യുഎഇ കോൺസുലേറ്റിൽ അസി. പിആർഒ ജോലിക്കെത്തിയപ്പോഴാണ് അവിടെ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായ സ്വപ്നയുമായി അടുപ്പത്തിലാകുന്നത്. അടുപ്പം പിന്നീടു ക്രമക്കേടുകൾക്കു വഴിയൊരുക്കി. അതു പിടിക്കപ്പെട്ടതോടെ കോൺസുലേറ്റിൽനിന്നു പുറത്തു പോകേണ്ടിവന്നു.

പക്ഷേ, പുറത്തു നിന്നും കോൺസുലേറ്റിന്റെ പേരിൽ പല ഇടപാടുകളും സരിത് നടത്തി. കോൺസുലേറ്റ് പിആർഒ എന്ന തിരിച്ചറിയൽ കാർഡ് തുടർന്നും ഉപയോഗിച്ചിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തി. 2011 ലാണു സരിത്തിന്റെ വിവാഹം. ഭാര്യക്കും ദുബായിൽ ജോലി ലഭിച്ചു. നാട്ടിലെ ജോലിക്കായി തിരിച്ചെത്തിയതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. ഭാര്യ നൽകിയ വിവാഹമോചനക്കേസ് ഇപ്പോൾ നടക്കുകയാണ്.

English summary: Gold smuggling: Sarith and Swapna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com