ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം വിമാനത്താവളത്തിൽ ജൂൺ 30നെത്തിയ സ്വർണമടങ്ങിയ പാഴ്സൽ പിടികൂടുമെന്നായപ്പോൾ യുഎഇയിലേക്കുതന്നെ തിരിച്ചയയ്ക്കാൻ നിർദേശിച്ച് കത്ത്. യുഎഇ കോൺസുലേറ്റിലെ ഷാർഷ് ദ് അഫയേഴ്സിനു വേണ്ടി സ്വപ്ന സുരേഷ് അയച്ചതായി പറയുന്ന ഇമെയിൽ സന്ദേശത്തിന്റെ പകർപ്പാണു പുറത്തായത്. 

എയർ കാർഗോ കസ്റ്റംസ് അസി.കമ്മിഷണർക്കുള്ള കത്ത് റാഷിദ് ഖമീസ് അലിയുടെ നിർദേശപ്രകാരം തയാറാക്കിയതാണെന്നാണു സൂചന. കത്തു തയാറാക്കി ആദ്യം അദ്ദേഹത്തിന്റെ ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുകയും തുടർന്ന് കസ്റ്റംസ് അസി. കമ്മിഷണർക്ക് ഇമെയിൽ ചെയ്യുകയുമാണുണ്ടായതെന്നു കരുതുന്നു. ജൂലൈ 3ന് ഉച്ചയ്ക്ക് 1.42നാണ് കോൺസുലേറ്റ് ഉന്നതന്റേതെന്നു കരുതുന്ന ഇമെയിൽ വിലാസത്തിലേക്കു സ്വപ്ന മെയിൽ അയച്ചിരിക്കുന്നത്.

പാഴ്സൽ: െഫെസലിനെ ചുമതലപ്പെടുത്തി കത്ത്

കൊച്ചി ∙ നയതന്ത്ര പാഴ്സൽ ദുബായ് വിമാനത്താവളത്തിലെത്തിക്കാൻ ഫൈസൽ ഫരീദ് തേപ്പറമ്പിലിനെ ചുമതലപ്പെടുത്തി യുഎഇ കോൺസുലേറ്റിലെ ഷാർഷ് ദ് അഫയേഴ്സ് റാഷിദ് ഖമീസ് അലി നൽകിയതായി പറയുന്ന ഓതറൈസേഷൻ ലൈറ്ററും പുറത്തുവന്നു.  ഇത് യഥാർഥമാണോ എന്നതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 

കഴിഞ്ഞ വർഷം കോൺസൽ ജനറലിന്റെ പേരിൽ പാഴ്സൽ എയർ കാർഗോയിലെത്തിച്ചെന്നു പറയുന്ന പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ ഹമീദ് വഴി പുറത്തായ കത്തുമായി സാമ്യമുള്ളതാണ്.

English Summary: Swapna Suresh tried to send back baggage when was about to be caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com