ഭവനപദ്ധതി അപേക്ഷ ഇന്നു മുതൽ

house ICON
SHARE

തിരുവനന്തപുരം∙ ലൈഫ് മിഷൻ ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽനിന്നു വിട്ടുപോയ അർഹരായവർക്ക് ഇന്നു മുതൽ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: life2020.kerala.gov.in പഞ്ചായത്ത് ഹെൽപ് ഡെസ്‌ക്, അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ അപേക്ഷിക്കാം.

അക്ഷയ കേന്ദ്രങ്ങൾ 40 രൂപ ഫീസ്. വീട് ഇല്ലാത്ത, വീട് നിർമിക്കാൻ ശേഷിയില്ലാത്ത കുടുംബങ്ങളെ മാത്രമാണു പരിഗണിക്കുക. അപേക്ഷയോടൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബങ്ങൾ ഭൂമിയില്ല എന്നു കാണിക്കുന്ന വില്ലേജ് ഓഫിസിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, മുൻഗണന തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സമർപ്പിക്കണം.അവസാന തീയതി കഴിഞ്ഞാൽ അപേക്ഷകരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങളിൽ പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 30ന് അന്തിമപട്ടിക.

English summary: Life mission projects

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA