ADVERTISEMENT

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതു ചർച്ച ചെയ്യാൻ ചൊവ്വാഴ്ച പത്തരയ്ക്കു വകുപ്പു സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും. ‌ഒന്നര ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാനുണ്ടെന്നാണു പ്രാഥമിക കണക്ക്. ലോ‌ക്‌‍‍‍ഡൗൺ മൂലം ജീവനക്കാർക്ക് എത്താൻ സാധിക്കാത്തതിനാൽ പലതും തീർപ്പാക്കാനാകുന്നില്ല.

സർക്കാരിന്റെ കാലാവധി കഴിയാൻ മാസങ്ങൾ മാത്രം ശേഷിക്കെ, അടിയന്തരമായി നടപ്പാക്കേണ്ട പല കാര്യങ്ങളുമുണ്ട്. വിഡിയോ കോൺഫറൻസ് വഴിയാണു യോഗം. ഓരോ വകുപ്പിലും കഴിഞ്ഞ 30 വരെ തീർപ്പാകാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം, പുരോഗതി എന്നിവ അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുൻപു ഫയൽ തീർപ്പാക്കാൻ  യോഗം വിളിച്ചത്.

English summary: Pending files in Kerala secretariat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com