ADVERTISEMENT

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 3 പേർ കൂടി മരിച്ചു. മറ്റു 4 പേർക്കു മരണശേഷമുള്ള പരിശോധനയിൽ കോവിഡ് കണ്ടെത്തുകയും ചെയ്തു. 7 മരണങ്ങളും കോവിഡ് മൂലമാണെന്നു സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.

ചികിത്സയിലായിരിക്കെ മരിച്ചവരിൽ 2 പേരും എറണാകുളം ജില്ലയിലാണ്. കീഴ്മാട് എടയപ്പുറം മല്ലിശേരി എം.പി. അഷ്റഫ് (53), കൂനമ്മാവ് സെന്റ് തെരേസാസ് കോൺവന്റിലെ സിസ്റ്റർ എയ്ഞ്ചൽ (80) എന്നിവരാണു കളമശേരി ഗവ. മെഡിക്കൽ കോളജിൽ മരിച്ചത്. ഇടപ്പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ച ആലുവ തായിക്കാട്ടുകര സ്വദേശി ലക്ഷ്മണനും (51) കോവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന പാലക്കാട് തച്ചമ്പാറ പൂവശേരി വീട്ടിൽ സിദ്ദീഖും (58) മരിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ മരിച്ച പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂർ പോക്കുപ്പടി സ്വദേശി കോരനും (80) പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

 മഞ്ചേശ്വരം കുഞ്ചത്തൂർ കെഎച്ച്എം അപ്പാർട്മെന്റിൽ പരേതനായ സുലൈമാന്റെ ഭാര്യ ഖദീജ (51), പനിയും അസ്വസ്ഥതയും ബാധിച്ച് മരിച്ച സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ കൈക്കോട്ടു കടവ് സ്വദേശി കെ.പി.അബ്ദുൽ റഹ്മാൻ(69) എന്നിവരുടെ ഫലമാണു പോസിറ്റീവായത്. എറണാകുളം ജില്ലയിൽ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയിൽ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവരുടെ മരണമാണു സർക്കാർ ഇന്നലെ സ്ഥിരീകരിച്ചത്.

English summary: Covid death Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com