ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം സ്വർണക്കടത്ത് കേസിന്റെ അന്വേഷണ സംഘത്തിനു നേതൃത്വം നൽകിയ കസ്റ്റംസ് പ്രിവന്റീവ് ജോയിന്റ് കമ്മിഷണർ അനീഷ് പി. രാജൻ സ്ഥലംമാറ്റ ഉത്തരവു വന്ന ദിവസം തന്നെ ചുമതലകളൊഴിഞ്ഞു. അന്നു തന്നെ സഹപ്രവർത്തകർ യാത്രയയപ്പും  നൽകി.‌

നാഗ്പുർ സിജിഎസ്ടി ആൻഡ് സിഎക്സ് സോണിലേക്കാണ് മാറ്റിയത്. സംഭവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ  അതൃപ്തി അവരുടെ വാട്സാപ് ഗ്രൂപ്പുകളിൽ പ്രകടമാണ്. പക്ഷേ, സ്ഥലംമാറ്റത്തിനു പിന്നിൽ ഗൂഢനീക്കങ്ങളില്ലെന്നാണ്  ഉന്നതോദ്യോഗസ്ഥരുടെ നിലപാട്. കേസന്വേഷണ സംഘത്തിൽ അനീഷിനു പകരമാരാണെന്നു വ്യക്തമായിട്ടില്ല.

‘പ്രചാരണങ്ങൾ വ്യാജം സ്ഥലം മാറ്റം കേന്ദ്ര പരോക്ഷ നികുതി ബോർഡിന്റെ തീരുമാനമാണ്. ബാക്കിയുള്ളതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. ’ 

 സുമിത് കുമാർ (കമ്മിഷണർ, കസ്റ്റംസ് പ്രിവന്റീവ്, കൊച്ചി)

 

സ്ഥലംമാറ്റം: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളിൽ പ്രതിഷേധം

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസ് അന്വേഷിച്ചു വന്ന കസ്റ്റംസ് ജോയിന്റ് കമ്മിഷണർ അനീഷ് പി.രാജനെ സ്ഥലം മാറ്റിയതിനെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളിൽ പ്രതിഷേധം. കേസുമായി ബന്ധപ്പെട്ട അനീഷിന്റെ പ്രതികരണത്തിൽ ബിജെപി നേതൃത്വവും കോൺഗ്രസ് അടക്കമുള്ള പാർട്ടികളും അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണു നാഗ്പുരിലേക്കു സ്ഥലം മാറ്റിയത്. രാഷ്ട്രീയ നേതൃത്വത്തിന്റെ കളിപ്പാവകളാകാനാണ് ഉദ്യോഗസ്ഥരുടെ വിധിയെന്നായിരുന്നു ഒരു പ്രതികരണം.

ജോലിയെയും സഹപ്രവർത്തകരെയും സ്നേഹിക്കുകയും വകുപ്പിനു നേട്ടമുണ്ടാക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ മാറ്റിയതിന് എന്തു ന്യായീകരണം പറഞ്ഞാലും അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ വാട്സാപ്പിൽ കുറിച്ചു. കേസിലെ പ്രതികളെ ഇത്രയും വേഗം പിടിച്ച ഉദ്യോഗസ്ഥനെ മാറ്റിയതു വൃത്തികെട്ട രാഷ്ട്രീയമാണെന്നായിരുന്നു മറ്റൊരു പ്രതികരണം.

മികച്ച പ്രവർത്തനങ്ങൾക്കുള്ള വേൾഡ് കസ്റ്റംസ് ഓർഗനൈസേഷന്റെ അവാർഡ് അനീഷ് പി.രാജനു ലഭിച്ച ഫോട്ടോ സഹപ്രവർത്തകർ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. സ്വർണക്കടത്തു കേസിലെ പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഇടപെടലുണ്ടായെന്ന ബിജെപി നേതൃത്വത്തിന്റെ ആരോപണം അനീഷ് പി.രാജൻ നിഷേധിച്ചതാണു രാഷ്ട്രീയ വിവാദമായത്. അനീഷിന്റെ സഹോദരൻ സിപിഎം പ്രവർത്തകനാണെന്നു ചൂണ്ടിക്കാട്ടി പരാതികൾ കേന്ദ്രത്തിനു മുന്നിലെത്തിയതിനു പിന്നാലെയാണു സ്ഥലം മാറ്റം.

English summary: Customs joint commissioner Anish P.Rajan's transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com