ADVERTISEMENT

കൊച്ചി ∙ ഒരുമിച്ച് ബാങ്ക് ലോക്കർ എടുക്കാൻ തനിക്കൊപ്പം നിന്ന തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണെന്നു സ്വപ്ന. നയതന്ത്ര പാഴ്സലിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ കസ്റ്റംസിനു നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. സ്വപ്നയുടെ 2 ബാങ്ക് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണാഭരണങ്ങളും എൻഐഎ പിടിച്ചെടുത്തിരുന്നു. ഇതിലൊന്നാണ് ഈ ലോക്കർ. 

ശിവശങ്കറിന്റെ ആദായനികുതി റിട്ടേണുകൾ തയാറാക്കുന്ന ആളെന്ന നിലയിലാണു ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതെന്നും മൊഴിയിൽ പറയുന്നു. കള്ളക്കടത്തു നടത്തിയ സ്വർണത്തിന്റെ യഥാർഥ അളവ് മിക്കപ്പോഴും കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്നു മറച്ചു വച്ചിരുന്നതായും സ്വപ്നയും സന്ദീപും നൽകിയ മൊഴികളിലുണ്ട്. അവരെക്കൂടി കേസിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണിതെന്നു സംശയിക്കുന്നു  

ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം സ്വപ്നയെയും സന്ദീപിനെയും സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. പാഴ്സൽ കസ്റ്റംസ് തടഞ്ഞുവച്ചപ്പോൾ സ്വപ്ന തന്നെ വിളിച്ചിരുന്നുവെന്നും വിട്ടുകിട്ടാൻ എന്തെങ്കിലും ചെയ്യാമോയെന്നു ചോദിച്ചിരുന്നതായും ശിവശങ്കർ കസ്റ്റംസിനു മൊഴി നൽകിയിരുന്നു. 

എന്നാൽ, ചൈനീസ് ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനു നിയന്ത്രണങ്ങളുള്ളതിനാൽ ഇക്കാര്യത്തിൽ ഇടപെടുന്നതു ശരിയല്ലെന്നാണു താൻ മറുപടി നൽകിയതെന്നും അദ്ദേഹം പറയുന്നു. 

English summary: Gold smuggling case 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com