ADVERTISEMENT

എടപ്പാൾ (മലപ്പുറം) ∙ ജനപ്രിയ നാടൻ പാട്ടുകളിലൂടെ ശ്രദ്ധേയനായ ജിതേഷ് കക്കിടിപ്പുറം(48) അന്തരിച്ചു. കരൾരോഗബാധിതനായി ചികിത്സയിലായിരുന്ന ജിതേഷ് എടപ്പാൾ കക്കിടിപ്പുറത്തെ വീട്ടിൽ ഇന്നലെ പുലർച്ചെയാണു മരിച്ചത്. ‘കൈതോല പായ വിരിച്ച്’, ‘പാലോം പാലോം നല്ല നടപ്പാലം’ തുടങ്ങിയ നാടൻപാട്ടുകളുടെ സ്രഷ്ടാവായിരുന്നു. 

 ‘ദിവ്യബലി’ എന്ന നാടകത്തിലെ ‘വാനിൻ ചോട്ടിലെ’ എന്ന ഗാനമുൾപ്പെടെ ഇരുപത്തഞ്ചോളം നാടകഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തി.  ‘കൈതോല പായ വിരിച്ച്’ എന്ന പാട്ടെഴുതിയത് ജിതേഷ് ആണെന്ന് പതിറ്റാണ്ടുകൾക്കു ശേഷമാണ് തിരിച്ചറിഞ്ഞത്.  കക്കിടിപ്പുറം നെടുംപറമ്പിൽ പരേതരായ താമിയുടെയും മുണ്ടിയുടെയും മകനായ ജിതേഷ് അവിവാഹിതനാണ്. സഹോദരങ്ങൾ: അമ്മിണി, പരേതനായ മണികണ്ഠൻ. 

English summary: Jithesh Kakkidippuram passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com