ADVERTISEMENT

കോഴിക്കോട് ∙ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നു പുനരാരംഭിക്കാനുള്ള തീരുമാനം മാറ്റി. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണിത്. 206 സർവീസുകൾ തുടങ്ങുമെന്നു രാവിലെ അറിയിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ, ആരോഗ്യ വകുപ്പുമായുള്ള ചർച്ചയ്ക്കു ശേഷം വൈകിട്ടോടെയാണ് തീരുമാനം മാറ്റുന്നതായി അറിയിച്ചത്. രാവിലത്തെ പ്രഖ്യാപനത്തെത്തുടർന്ന് ഒട്ടേറെപ്പേർ ഓൺലൈനായും നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 

സ്വകാര്യ ബസുകൾ ഇന്നു മുതൽ ഇല്ല

പാലക്കാട് ∙ ഇന്നു മുതൽ സ്വകാര്യ ബസ് സർവീസ് നിർത്തിവയ്ക്കുന്നതായി ബസുടമ സംയുക്തസമിതി അറിയിച്ചു. 12 ബസുടമ സംഘടനകളുടെ കൂട്ടായ്മയാണിത്. നിലവിലെ സർവീസുകൾ നിർത്തില്ലെന്നു കൂട്ടായ്മയിൽ അംഗമായ ‌കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷനും സമരത്തിനൊപ്പമില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറവും അറിയിച്ചു. എങ്കിലും പല റൂട്ടുകളിലും സർവീസ് പൂർണമായി നിലച്ചേക്കും. കേരളത്തിലെ 12,600 സ്വകാര്യ ബസുകളിൽ മൂവായിരത്തിൽ താഴെ മാത്രമേ കോവിഡ് വ്യാപിച്ചശേഷം ഓടുന്നുണ്ടായിരുന്നുള്ളൂ. 

English summary: Kerala RTC service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com