ADVERTISEMENT

ചങ്ങനാശേരി ∙ സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തുടർനടപടി എടുക്കാത്തതു തികഞ്ഞ അനീതിയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. 

മുന്നാക്ക വിഭാഗങ്ങളുടെ കാര്യം വരുമ്പോഴെല്ലാം ഉദ്യോഗസ്ഥതലത്തിലും സർക്കാർതലത്തിലുമുള്ള ഈ അവഗണന ന്യായീകരിക്കാൻ കഴിയില്ല. സംവരണേതര സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ 10 ശതമാനം സംവരണം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയതിനെത്തുടർന്നു സംസ്ഥാന സർക്കാർ ഈ വിഭാഗത്തിൽപെട്ട കുട്ടികൾക്കു പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനു 10 ശതമാനം സംവരണം അനുവദിച്ചു കഴിഞ്ഞ മാർച്ച് 30ന് ഉത്തരവിറക്കിയിരുന്നു.

ഈ വർഷത്തെ പ്രവേശന‍ നടപടി ആരംഭിച്ചിട്ടും മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു സംവരണം ഏർപ്പെടുത്തുന്നതിനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഈ മാസം 18നു ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് വരുന്നതിനു മുൻപ് ഇക്കാര്യം പ്രാബല്യത്തിൽ വരുത്തണമെന്നും ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു.

ഹെഡ് ഓഫിസിന് 9 വരെ അവധി

ചങ്ങനാശേരി ∙ കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നായർ സർവീസ് സൊസൈറ്റി ഹെഡ് ഓഫിസിന് ഈമാസം 9 വരെ അവധിയായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫിസുകൾ പ്രാദേശിക സാഹചര്യം പരിശോധിച്ച് അനുവദനീയമായ സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാമെന്നും ജനറൽ സെക്രട്ടറി നിർദേശം നൽകി.

English summary: NSS on reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com