ADVERTISEMENT

തിരുവനന്തപുരം ∙ റോഡ് കുഴിക്കാൻ മരാമത്ത് വകുപ്പിന് ഇനി ഓൺലൈൻ അപേക്ഷ നൽകണം. 25 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കും വിധമുള്ള സംവിധാനം ഇന്നു പ്രാബല്യത്തിൽ വരും.

മരാമത്ത് വകുപ്പ്, ജല അതോറിറ്റി, കെഎസ്ഇബി, ടെലികോം ഓപ്പറേറ്റർമാർ എന്നിവർക്കു മാത്രമേ ഐടി മിഷൻ സജ്ജമാക്കിയ ഓൺലൈൻ പോർട്ടൽ ഉപയോഗിക്കാനാകൂ. റോഡ് കുഴിക്കുന്നതും പൂർവസ്ഥിതിയിലാക്കുന്നതും സംബന്ധിച്ച അപേക്ഷകളിലെ കാലതാമസം വികസന പദ്ധതികളെ ബാധിക്കുന്ന സാഹചര്യത്തിലാണ് പോർട്ടൽ ഏർപ്പെടുത്തിയത്. http://rowservices.kerala.gov.in/. പോർട്ടലിലാണ് അപേക്ഷ നൽകേണ്ടത്. നിരക്ക് പോർട്ടലിലുണ്ടാകും. 

തദ്ദേശ വകുപ്പിന്റെ റോഡുകൾ കുഴിക്കുന്നതിന് ഓൺലൈൻ അനുമതി നൽകുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com