ADVERTISEMENT

കൊച്ചി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ, പ്രതിപക്ഷം, ഡോക്ടർമാരുടെ സംഘടനകൾ, പകർച്ചവ്യാധി വിദഗ്ധന്മാർ, സാമ്പത്തിക വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന വിശാല വേദിയുടെ നിയന്ത്രണത്തിലാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു യുഡിഎഫ് കൺവീനർ ബെന്നി ബഹനാന്റെ തുറന്ന കത്ത്. 

കോവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു.കണക്കുകൾ വ്യക്തമാക്കുന്നതു സർക്കാരിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ അമ്പേ പരാജയപ്പെട്ടുവെന്നതാണ്. രോഗം ബാധിക്കാനിടയുള്ള വിഭാഗങ്ങളെ മുൻകൂട്ടി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ സെന്റിനൽ സർവെയ്‌ലൻസ് ടെസ്റ്റുകളുടെ ഫലം പൂഴ്ത്തിവച്ചതാണു രോഗം കടിഞ്ഞാണില്ലാതെ വർധിക്കാനുള്ള ഏറ്റവും പ്രധാന കാരണം. 

പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനാവശ്യമായ പഠനങ്ങൾ നടത്താൻ രോഗം, ടെസ്റ്റിന്റെ ഫലങ്ങൾ, എന്നിവ സംബന്ധിച്ച എല്ലാ സ്ഥിതിവിവരക്കണക്കുകളും ജനങ്ങൾക്കു ലഭ്യമാക്കണം.

English summary: UDF on Covid fight 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com