കോവിഡിൽ മുടങ്ങില്ല, കൊച്ചി– മുസിരിസ് ബിനാലെ

SHARE

കൊച്ചി∙ കോവിഡ് പ്രതിരോധത്തിനു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് കൊച്ചി- മുസിരിസ് ബിനാലെ നടത്താൻ സംഘാടകരുടെ തീരുമാനം. വരുന്ന ഡിസംബറിലാണ്  ബിനാലെ ആരംഭിക്കേണ്ടത്. 

സർക്കാരുകളുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും നിർദേശങ്ങൾ അനുസരിച്ച് ബിനാലെയുമായി മുന്നോട്ടുപോകാമെന്ന് ഉപദേഷ്ടാക്കളുടെ യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനത്തിന്റെ അവസ്ഥ അടുത്ത മാസത്തിൽ വിലയിരുത്തിയ ശേഷം ബിനാലെ നീട്ടിവയ്ക്കണോ എന്നു തീരുമാനിക്കുമെന്ന് ഡയറക്ടർ ബോസ് കൃഷ്ണമാചാരി വ്യക്തമാക്കി. മാറ്റിവയ്ക്കുന്ന സാഹചര്യമുണ്ടാകില്ല എന്നാണു പ്രതീക്ഷ. 

കലയുടെ ലോകത്ത് കൊച്ചിക്കു രാജ്യാന്തര പ്രശസ്തി നൽകിയ കൊച്ചി– മുസിരിസ് ബിനാലെ ഡിസംബർ 12ന് തുടങ്ങുമെന്നാണു പ്രഖ്യാപനം. കലാപ്രദർശനവും സെമിനാറുകളും ശിൽപശാലകളുമായി 2021 ഏപ്രിൽ 10 വരെയാണ് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മേള അരങ്ങേറുക. 

സാമൂഹിക അകലം പാലിക്കുന്ന മാതൃകയിലുള്ള ഇൻസ്റ്റലേഷനുകളാണ് മേളയിലൊരുക്കുക. ഭൗതികമായ ഇൻസ്റ്റലേഷനുകൾക്കാവും പ്രാധാന്യം. ഗൂഗിൾ, ഫെയ്സ് ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവ മാധ്യമമാക്കിയുള്ള സാധ്യതകളും പരിശോധിക്കുന്നു. 

English summary: Kochi Muziris Biennale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA