കൂടത്തായി കേസ് അട്ടിമറിക്കാൻ നീക്കമെന്ന റിപ്പോർട്ടിനെതിരെ അഭിഭാഷകരുടെ പരാതി

jolly-koodathai-serial-killer-new
ജോളി
SHARE

കോഴിക്കോട്∙ കൂടത്തായി കൊലപാതകക്കേസ് വിചാരണവേളയിൽ അട്ടിമറിക്കാൻ ചില അഭിഭാഷകർ ശ്രമിക്കുന്നുവെന്നു റിപ്പോർട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു  ജില്ലയിലെ സർക്കാർ അഭിഭാഷകർ  മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. അന്വേഷണത്തിലെ വീഴ്ച മറയ്ക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു. പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ ജില്ലയിലെ 11 കോടതികളിലെയും സർക്കാർ അഭിഭാഷകരാണു പരാതി നൽകിയത്.  

കൊല്ലപ്പെട്ട റോയ് തോമസിന്റെ ചില ബന്ധുക്കൾക്കു പൊലീസ് അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും അവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. തുടർന്ന്, ജില്ലയിലെ ചില അഭിഭാഷകരാണു പ്രചാരണത്തിനു പിന്നിലെന്നും,  കേസ്  അട്ടിമറിക്കാൻ ചേർന്ന യോഗത്തിൽ ചില സർക്കാർ അഭിഭാഷകർ പങ്കെടുത്തെന്നും  അന്വേഷണ സംഘത്തലവനായ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ  കഴിഞ്ഞ മാസം ഡിജിപിക്കു റിപ്പോർട്ട് നൽകി.

കൊല്ലപ്പെട്ട ടോം തോമസിന്റെ പേരിലുള്ള വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ അഭിഭാഷകനെ കേസിൽ പ്രതിചേർത്തതും മുഖ്യപ്രതി ജോളി ജോസഫ് നിയമോപദേശം തേടിയ അഭിഭാഷകനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയതും  അഭിഭാഷകരെ പ്രകോപിപ്പിച്ചതായും റിപ്പോർട്ടിലുണ്ടായിരുന്നു.

English summary: Koodathai case report 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA