ADVERTISEMENT

പാലാ ∙ കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ മൃതദേഹങ്ങൾ, ബന്ധുക്കളുടെ സമ്മതത്തോടെ അധികാരികളുടെ നിർദേശങ്ങൾക്കു വിധേയമായി ദഹിപ്പിക്കാമെന്നു പാലാ രൂപത. മൃതദേഹം ദഹിപ്പിച്ച ശേഷം ഭസ്‌മം മുഴുവനും അന്ത്യകർമങ്ങൾ നടത്തി സെമിത്തേരിയിൽ സംസ്കരിക്കണമെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു.

കോവിഡ് ബാധിതരായി മരിക്കുന്നവരോട് ആദരം പുലർത്തണം. സംസ്കാര ശുശ്രൂഷകൾ ഭക്തിപൂർവം നടത്തണം. ബന്ധുമിത്രാദികളോടു സഹാനുഭൂതിയോടെ ഇടപെടണം. ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസത്തിൽ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിൽ സഭ ശവദാഹം അനുവദിക്കും. മൃതദേഹങ്ങൾ പൊതുകേന്ദ്രങ്ങളിലാണു ദഹിപ്പിക്കേണ്ടത്. അത് അസാധ്യമാകുന്ന അവസരത്തിൽ മാത്രമേ സെമിത്തേരിയിലും വീട്ടുപരിസരത്തും ദഹിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാവൂ – മാർ കല്ലറങ്ങാട്ട് അറിയിച്ചു.

മൃതദേഹം നേരിട്ടു സെമിത്തേരിയിൽ എത്തിച്ചാണു കർമങ്ങൾ നടത്തേണ്ടത്. അധികാരികളുടെ നിർദേശപ്രകാരമാണു കുഴികളോ കല്ലറകളോ തയാറാക്കേണ്ടത്. ശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന റജിസ്റ്റർ ഓരോ പള്ളിയിലും സൂക്ഷിക്കണമെന്നും ബിഷപ് നിർദേശിച്ചു.

English summary: Pala diocese allows body cremation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com