ADVERTISEMENT

ന്യൂഡൽഹി ∙ മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ലോക്ഡൗൺ കാലത്ത് രചിച്ച 13 പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങി. ഇംഗ്ലിഷിലും മലയാളത്തിലുമായി കവിതകൾ, ലേഖന സമാഹാരം, ചരിത്രം, വ്യക്തികൾ, കോടതി നർമം, ഓർമക്കുറിപ്പുകൾ, നിയമ ലേഖനങ്ങൾ എന്നിവയാണു പുസ്തകങ്ങളുടെ ഉള്ളടക്കം.

‘ദസ് സ്പീക്സ് ഗവർണർ’, ‘ദ് റിപ്പബ്ലിക്’, ‘ലോക്ഡൗൺ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം 8ന് ഐസോൾ രാജ്ഭവനിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ നിർവഹിക്കും. മിസോറം മുഖ്യമന്ത്രി സോറാംതാംഗ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

‘ഓ മിസോറം’, ‘ജസ്റ്റിസ് ടു ഓൾ പ്രജുഡിസ് ടു നൺ’, ‘തത്സമയ ചിന്തകൾ’, ‘നിയമവീഥിയിലൂടെ’, ‘നിയമവീഥിയിലെ സ്ത്രീരത്നങ്ങൾ’, ‘ഓർമയിലെ വീരേന്ദ്രകുമാർ’, ‘സാമൂഹിക സമരസത’, ‘ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങൾ’, ‘ചിരിയും ചിന്തയും കറുത്ത കോട്ടിൽ’, ‘ആകാശവീഥിയിലെ കുസുമങ്ങൾ’ എന്നിവയാണു മറ്റു പുസ്തകങ്ങൾ. ഇവ ഈ മാസവും സെപ്റ്റംബറിലുമായി വിവിധ നഗരങ്ങളിൽ പ്രകാശനം ചെയ്യും.

English summary: P.S.Sreedharan Pillai's books

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com