ADVERTISEMENT

തിരുവനന്തപുരം ∙ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ കർഷകൻ പത്തനംതിട്ട ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായി (പൊന്നുമോൻ–41) കൊല്ലപ്പെട്ട സംഭവത്തിൽ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ഉൾപ്പെടെ 2 പേർക്കു സസ്പെൻഷൻ. ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. രാജേഷ്കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എ.കെ. പ്രദീപ് എന്നിവർക്കെതിരെയാണു നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ (ഭരണം) നേതൃത്വത്തിലുള്ള സമിതിയെ വനം മന്ത്രി കെ.രാജു നിയോഗിച്ചിരുന്നു.

English summary: Forest custody death Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com