ADVERTISEMENT

പൈവളികെ (കാസർകോട്) ∙ സ്ത്രീ ഉൾപ്പെടെ സഹോദരങ്ങളായ 4 പേരെ വെട്ടിക്കൊലപ്പെടുത്തി. കർണാടകയോടു ചേർന്നുള്ള അതിർത്തി ഗ്രാമമായ പൈവളികെ ബായർ കനിയാല സുദമ്പളെയിലെ സദാശിവ (55), വിട്ട്ല(75), ബാബു(78), ദേവകി (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരുടെ സഹോദരിയുടെ മകൻ ഉദയനെ(40) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

ഇന്നലെ രാത്രി ഏഴോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉദയന്റെ മാതാവ് ലക്ഷ്മി അടക്കം വീട്ടുകാർ ടിവി കണ്ടിരിക്കവേ പുറത്തു നിന്നെത്തിയ ഉദയൻ മഴു കൊണ്ട് വെട്ടുകയായിരുന്നു. ലക്ഷ്മി ഓടിരക്ഷപ്പെട്ടു. നാട്ടുകാർ എത്തിയപ്പോൾ 4 പേരുടെയും മൃതദേഹം വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് സീൽ ചെയ്തു.

സ്വത്ത് തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു. യുവാവ് നേരത്തെ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി തൂണിൽ കെട്ടിയിടുകയായിരുന്നു. 

English summary: Four family members killed in Kasargod

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com