ADVERTISEMENT

കോവിഡ് ബാധിച്ച് കർണാടകയിൽ മൂന്നു മലയാളികൾ മരിച്ചു. രണ്ടു പേർ ബെംഗളൂരുവിലും ഒരാൾ മൈസൂരുവിലും.  മുളന്തുരുത്തി ആമ്പല്ലൂർ സ്വദേശി ചെറുവള്ളിൽ പ്രെൻജു ഫ്രാൻസിസും (81) ഇരിങ്ങാലക്കുട മേലഡൂർ ചക്കാലക്കൽ ടൈറ്റസും (56) ബെംഗളൂരുവിലാണ് മരിച്ചത്. 

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലിരിക്കെയാണ് പ്രെൻജു ഫ്രാൻസിസിന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: ചിന്നമ്മ. മക്കൾ: ഫാ.പ്രിൻസ് ചെറുവള്ളിൽ, ഫ്രെഡിൻ, ഡോ.പ്രീത, പ്രസീദ്. മരുമക്കൾ: മയൂഷ, സിസി, പരേതനായ ഡോ.ആന്റണി കെ.ജോൺ. 

ഹൊങ്ങസന്ദ്ര ദേവർചിക്കനഹള്ളിയിൽ താമസിച്ചിരുന്ന ടൈറ്റസിന്റെ ഭാര്യ: റെജീന. മകൻ: ടിനു. സംസ്കാരം നടത്തി. 

പരപ്പനങ്ങാടി ചിറമംഗലം സ്വദേശി നരിക്കോടൻ സൈതാലിക്കുട്ടി (72) മൈസൂരുവിൽ മരിച്ചു. കബറടക്കം നടത്തി. ഭാര്യ: ബീപാത്തു. മക്കൾ: അബ്ദുൽ ഗഫൂർ, ജലീൽ, ഷഹന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com