ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പോസിറ്റീവായവരുടെ സമ്പർക്ക പട്ടിക തയാറാക്കുക എന്ന, നിലവിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ ചെയ്യുന്ന ജോലിയാണ് പൊലീസ് ഏറ്റെടുക്കുന്നത്. 24 മണിക്കൂറിനകം പ്രഥമ, ദ്വിതീയ സമ്പർക്കം കണ്ടെത്താനാണ് പൊലീസിനെ ഏൽപിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. സമ്പർക്ക ഉറവിടം കണ്ടെത്താനും പൊലീസ് ശ്രമിക്കും. ഇതിനായി ഓരോ പൊലീസ് സ്റ്റേഷനിലും സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിൽ ടീം രൂപീകരിക്കും.

ആളുകളുടെ പ്രഥമ, ദ്വിതീയ സമ്പർക്കം കണ്ടെത്തി ആശുപത്രിയിലേക്കോ ക്വാറന്റീൻ കേന്ദ്രത്തിലേക്കോ മാറ്റാനും പൊലീസ് നേരിട്ട് ഇടപെടും.  സമ്പർക്കവിലക്കു ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കണം. ക്വാറന്റീനിലും ആശുപത്രിയിൽ കഴിയുന്നവർ കടന്നുകളഞ്ഞാലും പൊലീസാണു കണ്ടുപിടിക്കേണ്ടത്.

കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തി മാർക്ക് ചെയ്യാൻ കലക്ടറെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെയും പൊലീസ് സഹായിക്കണം.  ഇതിനെല്ലാം സംസ്ഥാനതല പൊലീസ് നോഡൽ ഓഫിസർ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ ആണ്.‌

English summary: Police special team to Covid fight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com