ADVERTISEMENT

തിരുവനന്തപുരം ∙ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ)  ഓഫിസിലെ മോഷണശ്രമത്തിനു പിന്നിൽ വീടാണെന്നു കരുതി കയറിയ മോഷ്ടാവാണെന്ന പൊലീസ്.  സമീപത്തെ ചില വീടുകളിലും മോഷണശ്രമം നടന്നെന്നും ഇൗ മോഷ്ടാവാകും ഡിആർഐ ഓഫിസിലും കയറിയെതെന്നുമാണ് സംശയം. 

ഒരാളുടെ വിരലടയാളം ഡിആർഐ ഓഫിസിൽ വാതിൽ പൊളിച്ചിടത്തു നിന്നു ലഭിച്ചു. സമീപത്തു മോഷണശ്രമം നടന്ന വീടുകളിൽ നിന്നു ലഭിച്ച വിരലടയാളം കൂടി പരിശോധിച്ചു വ്യക്തത വരുത്തും. 

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ ‍  ഉൾപ്പെട്ട സ്വർണക്കടത്ത് കേസിന്റെ  അന്വേഷണ ഫയലുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കാൻ ശ്രമം നടന്നു. ഫയലുകളൊന്നും നഷ്ടമായിട്ടില്ലെന്നു ഡിആർഐ അറിയിച്ചു. 

ഈ സ്വർണക്കടത്തും സിബിഐ അന്വേഷിക്കുമെന്ന സൂചന നിലനിൽക്കെയാണ് മോഷണശ്രമം. ഇതോടെയാണു ദുരൂഹത സംശയിച്ചത്. പൊലീസ് അന്വേഷണത്തിനു പുറമേ ഡിആർഐയും അന്വേഷിക്കുന്നുണ്ട്.  കേസ് ഫയലുകൾക്കു വേണ്ടിയുള്ള മോഷണശ്രമമെല്ലെന്നാണു പൊലീസിന്റെ നിഗമനം. ബോർഡുകളൊന്നുമില്ലാത്ത കെട്ടിടം ആളൊഴിഞ്ഞ വീടെന്നു തെറ്റിദ്ധരിച്ചു കയറിയതാകാമെന്നും പൊലീസ് പറഞ്ഞു.

സിബിഐ എഫ്ഐആറിലും അർജുൻ പ്രതി

തിരുവനന്തപുരം ∙ ‌ബാലഭാസ്കറിന്റെയും മകൾ തേജസ്വനി ബാലയുടെയും അപകട മരണത്തിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചു. ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും അന്വേഷണത്തിലൂടെ പ്രതിയെന്നു കണ്ടെത്തിയ കാർ ഡ്രൈവർ അർജുൻ തന്നെയാണു സിബിഐ സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ടിലെയും പ്രതി.

ബാലഭാസ്‌കറിന്റേത് അപകടമരണമാണോ, മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ സിബിഐ അന്വേഷിക്കുമെന്നും എസ്.പി.നന്ദകുമാരൻ നായർ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. ഒപ്പം സ്വർണക്കടത്തു വിവാദവും അന്വേഷണത്തിന്റെ ഭാഗമാകും.

English summary: Theft attempt at DRI office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com