ADVERTISEMENT

നെല്ലിയാമ്പതി (പാലക്കാട്) ∙ കാട്ടാനയെ കണ്ടു ഭയന്നോടിയ പിതാവിന്റെ കയ്യിൽ നിന്നു തെറിച്ചുവീണ മൂന്നു വയസ്സുകാരനു കല്ലിൽ തലയിടിച്ചു ദാരുണാന്ത്യം. പിതാവിനും ഒപ്പമുണ്ടായിരുന്ന ഭാര്യാസഹോദരിക്കും പരുക്ക്.

ആനമട എസ്റ്റേറ്റിലെ തൊഴിലാളിയും മുതലമട തേക്കടി മുപ്പതേക്കർ ആദിവാസി കോളനി സ്വദേശിയുമായ രാമചന്ദ്രന്റെ മകൻ റനീഷ് ആണു മരിച്ചത്. രാമചന്ദ്രനും (39) ബന്ധുവായ സരോജിനിക്കും  (16) നിസ്സാര പരുക്കേറ്റു. ആനമട എസ്റ്റേറ്റിനു സമീപത്തെ മാരിയമ്മൻ ക്ഷേത്രത്തിനോടു ചേർന്ന് ഇന്നലെ രാത്രി ഏഴോടെയാണു സംഭവം. 

എസ്റ്റേറ്റ് ഓഫിസിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം. കുഞ്ഞിനെ എടുത്ത രാമചന്ദ്രൻ ഒരു വഴിക്കും സരോജിനി മറ്റൊരു വഴിക്കുമാണ് ആനയെ കണ്ട് ഓടിയത്. ഇതിനിടെ, രാമചന്ദ്രന്റെ കയ്യിൽ നിന്നു കുഞ്ഞു തെറിച്ചു കല്ലിൽ തലയിടിച്ചു വീഴുകയായിരുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com