ADVERTISEMENT

പെട്ടിമുടി ∙ ‘പങ്കെടുത്ത രക്ഷാപ്രവർത്തനങ്ങളിൽ ആദ്യമായാണ് ആരെയും രക്ഷിക്കാൻ സാധിക്കാതിരിക്കുന്നത്. പെട്ടിമുടി എന്നും ഒരു ദുഃഖമായി അവശേഷിക്കും’ – കുതിച്ചൊഴുകുന്ന പെട്ടിമുടിപ്പുഴയിൽ നിന്നു മൃതദേഹങ്ങൾ കരയിലെത്തിച്ച രഞ്ജിത് ഇസ്രയേൽ പറയുന്നു.

ആരും വിളിച്ചിട്ടോ നിർദേശിച്ചിട്ടോ അല്ല തിരുവനന്തപുരം വിതുര സ്വദേശി രഞ്ജിത് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയത്. കഴിഞ്ഞ 2 പ്രളയകാലത്തും ദുരിതാശ്വാസ പ്രവർത്തനത്തിന് സ്വമേധയാ ഇറങ്ങിയിരുന്നു. പെട്ടിമുടിയിലെ അപകട വാർത്ത അറിഞ്ഞയുടൻ പുറപ്പെട്ടു. സേവ് ആലപ്പി ഫോറം പ്രവർത്തകനായ രഞ്ജിത്ത് പുഴയിലെ തിരച്ചിലുകളിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. ബോഡി ബിൽഡിങ്ങിലും പഞ്ചഗുസ്തിയിലും മികവു തെളിയിച്ചിട്ടുമുണ്ട്.

‘‘വെള്ളിയാഴ്ച ചതുപ്പിലേക്കിറങ്ങുമ്പോൾ കാൽ പകുതിയോളം താഴ്ന്നു പോയി. ആ ചെളിക്കുള്ളിലെവിടെയെങ്കിലും ഒരു ജീവൻ സഹായത്തിനായി കൈനീട്ടുന്നുണ്ടാവും എന്ന പ്രതീക്ഷയായുണ്ടായിരുന്നു. പിന്നെ ആ പ്രതീക്ഷ അസ്തമിച്ചു. അഗ്നിരക്ഷാസേനയുടെ കൂടെയാണ് ഞാൻ പുഴയിൽ തിരച്ചിലിനു ഇറങ്ങിയത്. 6 മൃതദേഹങ്ങൾ കണ്ടെടുത്തു. അതിൽ ഒന്നു പുഴയിൽ ഏറ്റവും ആഴമുള്ള ഭാഗത്തിലായിരുന്നു. കനത്ത ഒഴുക്കും വെള്ളത്തിന്റെ തണുപ്പും വെല്ലുവിളിയായി’ – രഞ്ജിത് പറയുന്നു.

തിരച്ചിലിന് അഞ്ഞൂറോളം പേർ

കനത്തമഴയും ചതുപ്പു പോലെ താഴ്ന്നു പോകുന്ന ചെളിക്കുഴികളും അവഗണിച്ച് പെട്ടിമുടിയിൽ നടക്കുന്നതു കേരളത്തിലെ തന്നെ വലിയ രക്ഷാപ്രവർത്തനം. മണ്ണിനടിയിലായവർക്കായി അഞ്ഞൂറോളം പേരാണു തിരച്ചിൽ നടത്തുന്നത്. അപകടത്തിൽപെട്ട എല്ലാവരെയും കണ്ടെത്താതെ തിരച്ചിൽ അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.

പെട്ടിമുടിയിലെ രക്ഷാ സേന:

പൊലീസ് -90, ഫയർ ഫോഴ്സ് - 78, ഫോറസ്റ്റ് - 20, സന്നദ്ധപ്രവർത്തകർ- 113, എൻഡിആർഎഫ് -52, സ്‌കൂബ ഡൈവിങ് - 10, റവന്യൂ - 50, ഹെൽത്ത് -50, പഞ്ചായത്ത് -50, ഐആർഡബ്ല്യൂ -22, തമിഴ്നാട് വെൽഫെയർ - 8

English summary: Pettimudi rescue operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com