ADVERTISEMENT

പാലക്കാട് ∙ പ്രളയജലം പരമാവധി സംഭരിക്കുകയും പുഴകളുടെ സ്വാഭാവിക ഒഴുക്കിനെ സഹായിക്കാൻ പ്രളയ നിയന്ത്രണ ഡാമുകൾ നിർമിക്കുകയും ചെയ്യാനുള്ള പദ്ധതി എങ്ങുമെത്തിയില്ല. വിശദമായ പഠന റിപ്പേ‍ാർട്ട് തയാറാക്കലും അനുബന്ധ നടപടികളും പാതിവഴിയിൽ.

2018ലെ പ്രളയത്തിനു ശേഷമാണു ദേശീയ ഭൂഗർഭജല വകുപ്പിന്റെ സഹായത്തേ‍ാടെ പ്രധാന പുഴകളിൽ ഡാമുകൾക്കുള്ള നീക്കം തുടങ്ങിയത്. കഴിഞ്ഞ 2 വർഷത്തിനിടെ പ്രധാന നദികളിലൂടെ ഏതാണ്ടു 100 ടിഎംസി പ്രളയജലം ഒഴുകിയെന്നാണു നിഗമനം. 

കുത്തെ‍ാഴുക്കു നിയന്ത്രിച്ചു പ്രളയനാശം കുറയ്ക്കാൻ ചാലക്കുടി, പെരിയാർ, ചാലിയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ അണക്കെട്ടു നിർമിക്കാനുള്ള പദ്ധതിയിൽ ചർച്ചകളും ശിൽപശാലകളും നടത്തി. 

ഇത്തരത്തിലുള്ള രാജ്യത്തെ പ്രധാന ഡാമായ ഹിരാക്കുഡിന്റെ പ്രവർത്തനം പഠിച്ചു റിപ്പേ‍ാർട്ടും നൽകി. മെ‍ാത്തം 3,500 കേ‍ാടി രൂപ ചെലവു പ്രതീക്ഷിക്കുന്ന നിർമാണത്തിനു കേന്ദ്രത്തിന്റെയും ലേ‍ാകബാങ്കിന്റെയും ധനസഹായം ഉറപ്പാക്കാനും വകുപ്പ് നടപടി തുടങ്ങിയെങ്കിലും മുന്നോട്ടു പോയില്ല. 

മണലടിഞ്ഞും കയ്യേറിയും പുഴകളുടെ ജലശേഷി വൻതേ‍ാതിൽ കുറഞ്ഞു മഴക്കാലത്തു വെള്ളപ്പെ‍ാക്കവും വേനലിൽ ശുദ്ധജലക്ഷാമവും പതിവായതോടെയാണു ജലവിഭവ വകുപ്പ് ഈ സംവിധാനത്തിനു രൂപം നൽകിയത്.

English summary: Flood controlling dams Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com