ADVERTISEMENT

ന്യൂഡൽഹി∙കേരളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിന്റെ സ്ഥിരം സമിതിയിലും വിഷയമായി. ഇന്നലെ ചേർന്ന വിദേശകാര്യ വകുപ്പ്, എസ്റ്റിമേറ്റ് സ്ഥിരം സമിതി യോഗങ്ങളിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഇതുന്നയിച്ചു. 

വിദേശത്തു നിന്ന് ലൈഫ് പദ്ധതിക്ക് സന്നദ്ധ സംഘടനയുടെ ഗ്രാന്റ് വാങ്ങിയതിനെക്കുറിച്ച് വിദേശകാര്യ സമിതിയിലും എസ്റ്റിമേറ്റ് സമിതിയിലും ചോദ്യങ്ങളുയർന്നു. ഇത്തരം സഹായം വാങ്ങാൻ വകുപ്പുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷിച്ച് അറിയിക്കാമെന്ന് ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ അറിയിച്ചു.

ലൈഫ് പദ്ധതിക്കുള്ള കേന്ദ്രസർക്കാരിന്റെ ഗ്രാന്റ് എത്രയെന്നും കേരളത്തിൽ ഇതുവരെ എത്ര നൽകിയെന്നും അവിടെ നിന്ന് അതിന്റെ റിപ്പോർട്ട് ലഭിച്ചോയെന്നും എസ്റ്റിമേറ്റ് സമിതിയിൽ ചോദ്യങ്ങളുണ്ടായി. 

English summary: Gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com