ADVERTISEMENT

കൊച്ചി / തിരുവനന്തപുരം ∙ യുഎഇ കോൺസുലേറ്റിലേക്ക് എത്തിച്ച നയതന്ത്ര പാഴ്സലുകൾക്കു പ്രോട്ടോക്കോൾ ഓഫിസർ നൽകിയ സാക്ഷ്യപത്രങ്ങൾ (എക്സംപ്ഷൻ സർട്ടിഫിക്കറ്റ്) കസ്റ്റംസ് വിശദമായി പരിശോധിക്കും.  വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിൽ 2018 ൽ ഉൾപ്പെടുത്തിയ നിർദേശങ്ങൾ തിരുവനന്തപുരത്തു പാലിച്ചിട്ടുണ്ടോയെന്നു കണ്ടെത്തുകയാണു ലക്ഷ്യം.

ഇന്ത്യയിലെ നയതന്ത്ര സ്ഥാപനങ്ങളിലേക്കു വാഹനങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, വാർത്താ വിനിമയ ഉപകരണങ്ങൾ, സംഗീത പരിപാടിക്കോ പ്രദർശനത്തിനോ ഉള്ള വസ്തുക്കൾ, കെട്ടിട നിർമാണ സാമഗ്രികൾ, അസാധാരണ വസ്തുക്കൾ എന്നിവയടങ്ങിയ പാഴ്സലുകൾക്ക് സാക്ഷ്യപ്പെടുത്തി എക്സംപ്ഷൻ സർട്ടിഫിക്കറ്റ് നൽകണമെന്നാണു 2018 ലെ നിർദേശത്തിലുള്ളത്. 20 ലക്ഷം രൂപയ്ക്കു മേൽ വിലയുള്ള പാഴ്സലുകൾക്കും സാക്ഷ്യപ്പെടുത്തൽ വേണം.

‌വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസ് ഇല്ലാത്ത സ്ഥലങ്ങളിൽ സാക്ഷ്യപ്പെടുത്തലിനുള്ള അധികാരം അതതു സംസ്ഥാനങ്ങളിലെ പ്രോട്ടോക്കോൾ ഓഫിസർക്കാണ്. അതേസമയം, ചില ഇലക്ട്രോണിക്സ് സാധനങ്ങളുടെ കാര്യത്തിൽ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ സാക്ഷ്യപ്പെടുത്തൽ നിർബന്ധമാണ്.

English summary: Gold smuggling: Customs investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com