ADVERTISEMENT

തിരുവനന്തപുരം ∙ പെട്ടിമുടി ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസ പാക്കേജിന്റെ കരടു തയാറാക്കാൻ ഇടുക്കി ജില്ലാ കലക്ടർക്കു നിർദേശം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ലയങ്ങളിൽ കഴിയുന്ന ഇവർക്കു വീടു പണിതു നൽകാൻ ഭൂമി കണ്ടെത്തണം. ഇന്നു ഗവർണർക്കൊപ്പം പെട്ടിമുടി സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുനരധിവാസം സംബന്ധിച്ച വിശദ പ്രഖ്യാപനം നടത്തുമെന്നാണു വിവരം. 

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനു സംസ്ഥാനം 10 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചതോടെ നഷ്ടപരിഹാരത്തിൽ വിവേചനം കാട്ടുന്നുവെന്ന ആരോപണമുയർന്നു.

നഷ്ടപരിഹാരത്തിനൊപ്പം പുനരധിവാസ പാക്കേജും ഉണ്ടാകുമെന്നതിനാലാണു തുക 5 ലക്ഷമാക്കിയതെന്നായിരുന്നു ഇതിനുള്ള സർക്കാർ വിശദീകരണം.  കരിപ്പൂരിൽ പോയ മുഖ്യമന്ത്രി പെട്ടിമുടി സന്ദർശിക്കാത്തതിനെതിരെയും വിമർശനം ഉണ്ടായിരുന്നു. 

ഗവർണറും മുഖ്യമന്ത്രിയും ഇന്ന് പെട്ടിമുടി സന്ദർശിക്കും

തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നു രാജമലയിലെ പെട്ടിമുടി സന്ദർശിക്കും.

രാവിലെ 8.30 ന് തലസ്ഥാനത്തു നിന്നു ഹെലികോപ്റ്ററിൽ മൂന്നാറിലേക്കു തിരിക്കും. അവിടെ നിന്നു കാറിൽ രാജമലയിലെത്തി ദുരന്ത സ്ഥലം സന്ദർശിക്കും. തുടർന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്കു മടങ്ങും.

English summary: Kerala CM to visit Munnar Pettimudi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com