ADVERTISEMENT

തിരുവനന്തപുരം ∙ യുഎഇ കോൺസുലേറ്റുമായി ചേർന്ന് ഭക്ഷ്യക്കിറ്റ് എന്ന പേരിൽ വിതരണം ചെയ്ത പാഴ്സലിന്റെ വിശദാംശങ്ങൾ അറിയിക്കാൻ മന്ത്രി കെ.ടി. ജലീലിനു ലോകായുക്ത നോട്ടിസ്.

കോൺസുലേറ്റുമായി നടത്തിയ ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ 24നു മുൻപു സത്യവാങ്മൂലമായി അറിയിക്കാനാണു നിർദേശം. ഭക്ഷ്യക്കിറ്റ് വിതരണത്തിൽ വിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനവും സ്വജന പക്ഷപാതവും ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.എം. രോഹിത് ആണു പരാതി നൽകിയത്. കേസ് 27നു വീണ്ടും പരിഗണിക്കും.

ഭക്ഷ്യക്കിറ്റെന്ന പേരിൽ സിആപ്റ്റിന്റെ പാഠപുസ്തകം വിതരണം ചെയ്യുന്ന വാഹനത്തിലാണു പാഴ്സൽ അയച്ചത്. ഇതിന്റെ വിശദാംശങ്ങൾ എൻഐഎയും കസ്റ്റംസും പരിശോധിക്കുന്നുണ്ട്.  കേന്ദ്രസർക്കാർ അറിയാതെ നടത്തിയ ഇടപാട് കടുത്ത ചട്ടലംഘനമാണെന്നാണ് ആക്ഷേപം.

English summary: Lokayukta sends notice to K.T.Jalee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com