വോയ്സ് ഓഫ് ഇന്ത്യ യൂത്ത് കോൺക്ലേവ് ഇന്ന്

HIGHLIGHTS
  • ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതയുടെ ശബ്ദം
SHARE

കോട്ടയം ∙ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ്സ് ഫൗണ്ടേഷൻ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന വോയ്സ് ഓഫ് ഇന്ത്യ യൂത്ത് കോൺക്ലേവ് ഇന്ന്. 

‘ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്’ എന്ന വിഷയത്തിൽ 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ഉള്ള യുവ സമൂഹം യൂട്യൂബ് ലൈവ് പരിപാടിയിൽ ആശയങ്ങൾ പങ്കിടും. പങ്കെടുക്കുന്നവർ അവരുടെ മാതൃഭാഷയിലാവും സംസാരിക്കുക. 

സാമൂഹ്യപ്രവർത്തക മേധാപട്കർ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി, അക്കായ് പദ്മശാലി, ആസിഫ് അയൂബ്, ലിസിപ്രിയ കുംഗുജം, ആദം ഹാരി, വിജയരാജമല്ലിക എന്നിവർ മുഖ്യാതിഥികളാവും. കൈറ്റ്സ് ഫൗണ്ടേഷൻ ഡയറക്ടർ രാജശ്രീ പ്രവീൺ, പാർവതി അരുൾ ജോഷി, പി.വി. അഞ്ജന തുടങ്ങിയവർ പങ്കെടുക്കും. 

കോവിഡിന് എതിരെ പൊരുതുന്ന രാജ്യത്തിന് പ്രചോദനമേകാനും ഭാവി ഇന്ത്യയെക്കുറിച്ചുള്ള യുവസമൂഹത്തിന്റെ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാനുമാണു പരിപാടി.

English Summary: Voice of India youth conclave

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA