ADVERTISEMENT

കോട്ടയം ∙ കോവിഡ് ബാധ മൂലം ശരീരത്തിലെ പ്രധാന അവയവങ്ങൾക്കു നാശം സംഭവിച്ചതാണ് അമ്മയുടെ മരണ കാരണമെന്ന്  മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം എംപി പറഞ്ഞു. അൽഫോൻസ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് ജോസഫ് (90) ഡൽഹിയിൽ വച്ച് ജൂൺ 10 നാണ്  അന്തരിച്ചത്.

കോവിഡ് ബാധിച്ചായിരുന്നു മരണം എന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം വന്നതോടെയാണ് അൽഫോൻസ് കണ്ണന്താനം ഇതു സംബന്ധിച്ച്  വിശദീകരിച്ചത്. ‘‘മേയ്  28ന് മമ്മി കോവിഡ് പോസിറ്റീവായി. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സ തേടി. ജൂൺ അഞ്ചിന് പരിശോധനാ ഫലം നെഗറ്റീവായി. ജൂൺ പത്തിനു നടത്തിയ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവായി. കോവിഡ് ബാധയെ തുടർന്ന് അവയവങ്ങൾ നാശം സംഭവിച്ചതിനാലാണ് മമ്മി ഹൃദയാഘാതം മൂലം മരിച്ചതെന്നു പറയുന്നതിൽ തെറ്റുണ്ടോ... വാഹന അപകടത്തിൽപ്പെട്ടു പരുക്കേറ്റവർ തലയ്ക്കു പരുക്കേറ്റാണു മരിക്കുന്നത്. ആ മരണങ്ങളെ നമ്മൾ വാഹനാപകടം മൂലമുള്ള മരണം എന്നല്ലേ പറയുന്നത്’’ അൽഫോൻസ് കണ്ണന്താനം പറഞ്ഞു. അൽഫോൻസ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് ജോസഫിന്റെ സംസ്കാരം ജൂൺ 14ന്  മണിമല സെന്റ് ബേസിൽ പുത്തൻപള്ളിയിലാണ് നടത്തിയത്. 

English Summary: Mother had tested negative for COVID-19 at the time of death: Alphons Kannanthanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com