ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിനെയും നിയമസഭയെയും ജനങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി സഭാ ടിവി മാറുമെന്നും കോവിഡ് കാലത്ത് ജനങ്ങളിലേക്ക് വിവരങ്ങളെത്തിക്കാൻ ഇത്തരം മാധ്യമങ്ങൾ അനിവാര്യമാണെന്നും ലോക്സഭാ സ്പീക്കർ ഓം ബിർല. നിയമസഭയുടെ ടിവി ചാനലായ ‘സഭാ ടിവി’യുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പത്രങ്ങളും വാർത്താ ചാനലുകളും നിയമസഭാ വാർത്തകൾക്കു പഴയതുപോലെ പ്രാധാന്യം നൽകാത്തതിനാൽ സഭാ ടിവിയുടെ പ്രസക്തി വർധിക്കുകയാണെന്നു സ്പീക്കറുടെ ഒൗദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം  ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഹാരാത്മകമായ മാധ്യമ ശൈലിയാണ് ഇന്നു കാണുന്നതെന്നും ഏകപക്ഷീയമായ ഇത്തരം പ്രചാരണ ഉപാധികൾ ഒഴിവാക്കി മുന്നോട്ടു പോകുന്ന മാധ്യമ സംസ്കാരമായിരിക്കും സഭാ ടിവിയുടേതെന്നും ചടങ്ങിൽ അധ്യക്ഷനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ‌ പറഞ്ഞു. 

മന്ത്രി എ.കെ. ബാലൻ നിയമസഭയുടെ ഡൈനാമിക് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഡപ്യൂട്ടി സ്പീക്കർ വി. ശശി, എംഎൽഎമാരായ ഒ. രാജഗോപാൽ, വീണ ജോർജ്, മാത്യു ടി. തോമസ്, പി.സി. ജോർജ്, സഭാ ടിവി മീഡിയ കൺസൽറ്റന്റ് വെങ്കിടേഷ് രാമകൃഷ്ണൻ, നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. ആദ്യഘട്ടത്തിൽ വിവിധ ചാനലുകളിൽ സമയം വാടകയ്ക്കെടുത്താണ് പരിപാടികൾ ജനങ്ങളിലെത്തിക്കുക. യുഡിഎഫ് ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചു.

English Summary: Sabha TV Inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com