ADVERTISEMENT

കൊച്ചി ∙ പ്രായം നൂറു കടന്നിട്ടും മനസ്സും ശരീരവും തളരാത്ത പരീദിനു മുന്നിൽ കോവിഡ് തോറ്റു പിൻമാറി. കോവിഡ് പോസിറ്റീവായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ കീഴ്മാട് ചാലയ്ക്കൽ പ‌ൊറോക്കോട്ട വീട്ടിൽ കുഞ്ഞാലിപരീദ് (103) കോവിഡ് മുക്തനായി ആശുപത്രി വിട്ടു. ആശുപത്രി ജീവനക്കാർ പൊന്നാടയണിയിച്ചു പൂക്കൾ നൽകി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്.

പ്രായമായ രോഗികളെ ചികിത്സിച്ചു ഭേദമാക്കുന്നത് അഭിമാനകരമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രായമായവരിൽ കോവിഡ് ഗുരുതരമാകാൻ സാധ്യതയേറെയാണ്. പരീദിന്റെ കോവിഡ് മുക്തി കളമശേരി മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരുടെയും ഇച്ഛാശക്തിയുടെയും ചികിത്സാ മികവിന്റെയും നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്ന് അഞ്ചൽ സ്വദേശിനിയായ അസ്മ ബീവി (105) ഈയിടെ കോവിഡ് മുക്തി നേടിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 93, 88 വയസ്സുള്ള വൃദ്ധ ദമ്പതികളും കോവിഡ് മുക്തി നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com