ADVERTISEMENT

ന്യൂഡൽഹി ∙ മന്ത്രി കെ. ടി. ജലീൽ യുഎഇ കോൺസുലേറ്റിൽ നിന്നു സഹായം സ്വീകരിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ‌ കേന്ദ്രസർക്കാർ അന്വേഷണം നടത്തും. കേരളത്തിൽ നിന്നു ലഭിച്ച പത്തോളം പരാതികളുടെ അടിസ്ഥാനത്തിൽ, അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.

കേന്ദ്ര അനുമതി കൂടാതെ വിദേശ സഹായം സ്വീകരിച്ചതു വഴി ഫെമ നിയമം (വിദേശ നാണയ വിനിമയച്ചട്ടം) ലംഘിച്ചിട്ടുണ്ടോ എന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. യുഎഇയിൽ നിന്നു മതഗ്രന്ഥങ്ങൾ കൊണ്ടുവന്നു വിതരണം ചെയ്തെന്ന പരാതി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധിക്കും.ജലീൽ മന്ത്രി എന്ന നിലയിൽ നിയമം ലംഘിച്ചതിനു കോടതിയിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി പന്താവൂർ സിദ്ദിഖ് നൽകിയ പരാതിയും ഇക്കൂട്ടത്തിലുണ്ട്.

യുഎഇയുടെ സഹായം സ്വീകരിക്കുന്നതിനു മന്ത്രി ജലീൽ മുൻകൂർ കേന്ദ്രാനുമതി വാങ്ങിയിരുന്നില്ല. 5 ലക്ഷം രൂപയുടെ സഹായം സ്വീകരിച്ചതായും മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതായും മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഫെമ 35–ാം വകുപ്പ് പ്രകാരം ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ഏതു പാരിതോഷികവും വാങ്ങുമ്പോൾ മുൻകൂർ അനുമതി തേടണം എന്ന വ്യവസ്ഥയുണ്ട്. മുപ്പതോളം പായ്ക്കറ്റുകളിൽ എത്തിയ മതഗ്രന്ഥങ്ങൾ സർക്കാർ വാഹനത്തിലാണു കൊണ്ടുപോയത്.

English Summary: Investigation against minister KT Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com