ADVERTISEMENT

മൂന്നാർ∙ പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരാൻ തീരുമാനം.  ശേഷിക്കുന്ന 5 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിലും ആരെയും കണ്ടെത്താൻ സാധിച്ചില്ല.

പുഴയും വനമേഖലയും കേന്ദീകരിച്ചാണ് തിരച്ചിൽ തുടരുക. ഇതിനായി പരിചയസമ്പന്നരായ രക്ഷാപ്രവർത്തകരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും. കടുവയുടെയും വന്യമൃഗങ്ങളുടെയും സാന്നിധ്യമുള്ളതിനാൽ ഭൂതക്കുഴി വനമേഖലയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കി ചൊവ്വാഴ്ചയോടെയായിരിക്കും തിരച്ചിൽ പുനരാരംഭിക്കുക.

മഴയും മഞ്ഞും മൂലം കാലാവസ്ഥ പ്രതികൂലമായത് കഴിഞ്ഞ ദിവസങ്ങളിലെ തിരച്ചിലിനെ ബാധിച്ചിരുന്നു. ഡ്രോൺ ഉപയോഗിച്ചും പ്രദേശത്ത് തിരച്ചിൽ നടത്തും. ആവശ്യമായ സാഹചര്യത്തിൽ ഓക്സിജൻ സിലിണ്ടർ ഉപയോഗപ്പെടുത്താനും മൂന്നാറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com