ADVERTISEMENT

തിരുവനന്തപുരം ∙ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ടോമിൻ തച്ചങ്കരിയെ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. ഈ പദവികൾ വിജിലൻസ് ഡയറക്ടർക്കു തുല്യമാക്കിയാണു നിയമനം.

ആഭ്യന്തരവകുപ്പിനു കീഴിൽ ഡിജിപി തസ്തികകൾ ഒഴിവില്ലാത്തതിനാലാണു കെഎഫ്സി മേധാവി സ്ഥാനത്തേക്കു പരിഗണിച്ചത്. തച്ചങ്കരിക്കെതിരെ വിജിലൻസ് കേസ് ഉള്ളത് അവിടെ നിയമിക്കുന്നതിനും തടസ്സമായി. കെഎസ്ഐഡിസി എംഡി സ്ഥാനവും പരിഗണനയിലുണ്ടായിരുന്നു. തച്ചങ്കരിയെ കൂടുതൽ ചുമതല ഏൽപിക്കുമെന്നാണ് അറിയുന്നത്. ജനുവരിയോടെ പൊലീസിൽ തന്നെ നിയമിതനാകുമെന്നാണു സൂചന.

അടുത്ത ജൂണിൽ ഡിജിപി ലോക്നാഥ് ബെഹ്റയും തൊട്ടുപിന്നാലെ ഋഷിരാജ് സിങ്ങും വിരമിക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായി തച്ചങ്കരി മാറും.

English Summary: Tomin J Thachankary appointed as kerala financial corportion chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com