3 പ്രതികൾ വീണ്ടും കസ്റ്റഡിയിൽ; സ്വപ്നയെ ഇന്ന് ഹാജരാക്കും

1200-swapna-suresh
SHARE

കൊച്ചി ∙ സ്വർണക്കടത്തു കേസ് 4 ാം പ്രതി സന്ദീപ് നായർ, 7 ാം പ്രതി മുഹമ്മദ് ഷാഫി, 11 ാം പ്രതി മുഹമ്മദാലി ഇബ്രാഹിം എന്നിവരെ വെള്ളിയാഴ്ച വരെ എൻഐഎ കസ്റ്റഡിയിൽ നൽകി. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. 2 ാം പ്രതി സ്വപ്ന, 16 ാം പ്രതി മുഹമ്മദ് അൻവർ എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കി അന്വേഷണസംഘത്തിനു കൈമാറും.

അൻവറിന്റെ പ്രൊഡക്‌ഷൻ വാറന്റിലുണ്ടായ ആശയക്കുഴപ്പം മൂലമാണ് ഇന്നലെ ഹാജരാക്കാൻ കഴിയാതെ വന്നത്. സ്വപ്നയെ ജയിലിൽ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്കു കോടതി അനുവാദം നൽകി. സ്വപ്നയെ കസ്റ്റഡിയിൽ നൽകും മുൻപ് അവരുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കോടതി പരിഗണിക്കും. ഇക്കാര്യം പ്രതിഭാഗം അഭിഭാഷകൻ ജോപോൾ ആവശ്യപ്പെട്ടിരുന്നു.

തിരുച്ചിറപ്പള്ളി ജ്വല്ലറികളിൽ റെയ്ഡ്

ചെന്നൈ ∙ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ടു തിരുച്ചിറപ്പള്ളിയിലെ 2 ജ്വല്ലറികളിൽ കസ്റ്റംസ് റെയ്ഡ്. നേതാജി സുഭാഷ് ചന്ദ്രബോസ് റോഡിലെ ജ്വല്ലറികളിൽ ഉച്ചയോടെയായിരുന്നു പരിശോധന. കഴിഞ്ഞ മാസം എൻഐഎയും തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറികളിൽ പരിശോധന നടത്തിയിരുന്നു. 3 ഇടനിലക്കാർ അറസ്റ്റിലായി.

English summary: Gold Smuggling Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA