മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് വിവാദം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

pinarayi-vijayan-sign
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തായിരിക്കെ ഭരണഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട ഫയലിൽ മറ്റാരോ ഒപ്പിട്ടെന്ന വിവാദത്തെ തുടർന്ന്, ഔദ്യോഗിക ഭാഷാവിഭാഗത്തിലെ വനിതാ ഡപ്യൂട്ടി സെക്രട്ടറിയെ സാമൂഹികനീതി വകുപ്പിലേക്കു സ്ഥലം മാറ്റി.

വ്യാജ ഒപ്പാണെന്ന ആരോപണം മുഖ്യമന്ത്രി തള്ളിയിരുന്നു. ഫയൽ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും അറിയിച്ചിരുന്നു. ആഭ്യന്തര അന്വേഷണത്തിൽ, ഈ ഫയലിന്റെ കാര്യത്തിൽ സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥ അനാവശ്യ താൽപര്യം കാട്ടിയെന്നാണു കണ്ടെത്തിയത്. ഒഎൽ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന അവർ കൈകാര്യം ചെയ്തിരുന്ന ഫയലായിരുന്നില്ല ഇത്. സിപിഎം അനുകൂല സംഘടനയിലെ അംഗമാണെങ്കിലും ബിജെപി അനുകൂല സംഘടന നടത്തിയ അനുമോദനച്ചടങ്ങിൽ അവർ പങ്കെടുത്തതും ചർച്ചയായിരുന്നു.

English summary: Kerala CM signature controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA