ബാലഭാസ്കറിന്റെ മരണം: നുണപരിശോധന നടത്താൻ കോടതിയുടെ അനുമതി

INDIA-RELIGION-SUFI-FESTIVAL
SHARE

തിരുവനന്തപുരം ∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ നാലു പേരുടെ നുണപരിശോധനയ്ക്കു കോടതി അനുമതി നൽകി. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവറായിരുന്ന അർജുൻ, കലാഭവൻ സോബി എന്നിവർ നുണപരിശോധനയ്ക്കു സന്നദ്ധരാണെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ സമ്മതം അറിയിച്ചതോടെയാണിത്.

ഈ മാസം തന്നെ നുണ പരിശോധന നടത്താനാണു തീരുമാനമെന്നു സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.സിബിഐ ആശങ്കപ്പെട്ടതു പോലെ അർജുൻ കോടതിക്ക്‌ മുന്നിൽ വ്യക്തമായ മറുപടി നൽകാൻ തയാറായില്ല. കൃത്യമായ ഉത്തരം ആവശ്യപ്പെട്ടതോടെയാണ്‌ ഇയാൾ സമ്മതം അറിയിച്ചത്‌. ഇന്നു  സംഗീതജ്ഞൻ സ്‌റ്റീഫൻ ദേവസിയുടെ മൊഴി സിബിഐ എടുക്കും. ഇദ്ദേഹത്തോടു  തിരുവനന്തപുരം ഓഫിസിൽ എത്താൻ ആവശ്യപ്പെട്ടു.

English summary: Balabhaskar death probe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA