കിഫ്ബി നിക്ഷേപത്തിൽ കേന്ദ്ര അന്വേഷണം

kiifb
SHARE

ന്യൂഡൽഹി ∙ യെസ് ബാങ്കിൽ കിഫ്ബി 250 കോടി രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. 

അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നു യുപിയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി: ജാവേദ് അലി ഖാന്റെ ചോദ്യത്തിനുള്ള മറുപടിയിൽ ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കുർ അറിയിച്ചു.  പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കിഫ്ബിക്കും അതിന്റെ സിഇഒയ്ക്കുമെതിരായ പരാതിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

യെസ് ബാങ്ക് നിക്ഷേപത്തിൽ നഷ്ടമില്ല: കെ.എം.ഏബ്രഹാം

തിരുവനന്തപുരം: ∙ യെസ് ബാങ്കിലെ നിക്ഷേപം കൊണ്ടു കിഫ്ബിക്ക് ഒരു രൂപപോലും നഷ്ടം സംഭവിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച് ഏത് അന്വേഷണത്തിനും തയാറാണെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.എം. ഏബ്രഹാം. കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചിട്ടില്ല. വിവര ശേഖരണം മാത്രമാണു നടക്കുന്നതെന്ന് അറിഞ്ഞു.

റേറ്റിങ് ഉള്ളതുകൊണ്ടും മറ്റു ബാങ്കുകളെക്കാൾ കൂടുതൽ പലിശ തന്നതു കൊണ്ടുമാണ് യെസ് ബാങ്കിൽ പണം നിക്ഷേപിച്ചത്. യെസ് ബാങ്കിന്റെ റേറ്റിങ് കുറഞ്ഞതോടെ നിക്ഷേപം പിൻവലിക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ പണം നിക്ഷേപിച്ചത് 2018 ഓഗസ്റ്റ് എട്ടിനാണ്. 107 കോടി രൂപ 8.03% പലിശയ്ക്കാണു നിക്ഷേപിച്ചത്. എൽഐസി മുൻ ചെയർമാനായിരുന്ന ടി.എസ്. വിജയൻ ആ സമയത്ത് കിഫ്ബി അഡ്വൈസറി ബോർഡിൽ ഉണ്ടായിരുന്നില്ല. യെസ് ബാങ്ക് ഡയറക്‌ടറായിരുന്നു.

മികച്ച ലിക്വിഡിറ്റി മാനേജ്മെന്റിന്റെ ഭാഗമായിട്ടായിരുന്നു യെസ് ബാങ്കിലെ നിക്ഷേപം. പൊതുമേഖലാ ബാങ്കുകളിലും മികച്ച റേറ്റിങ്ങുള്ള സ്വകാര്യ ബാങ്കുകളിലും പണം നിക്ഷേപിക്കാമെന്നു കിഫ്ബിയുടെ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് പോളിസിയിൽത്തന്നെ പറയുന്നുണ്ട്. എവിടെ നിക്ഷേപിക്കണമെന്നു തീരുമാനിക്കുന്നത് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്മിറ്റിയാണ്. ഈ കമ്മിറ്റിയിൽ താൻ അംഗമല്ലെന്നും ഏബ്രഹാം പറഞ്ഞു.

English summary: Central probe on KIIFB

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA