ADVERTISEMENT

തൃശൂർ ∙ പൊലീസ് അക്കാദമിയിലെ ഇന്റഗ്രേറ്റഡ് പൊലീസ് ട്രെയിനിങ് സെന്ററിൽ കോവിഡ് ബാധിച്ച ട്രെയിനികളുടെ എണ്ണം 100 കടന്നതോടെ പ്രതിരോധത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപം. അക്കാദമി ഉൾപ്പെട്ട പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനു ശേഷവും അധികൃതർ പരിശീലനം നിർത്തിവച്ചില്ല. കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനു ശേഷമാണ് ട്രെയിനിങ് നിർത്തിവച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 125 ആയി.

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അക്കാദമിയിലെ പൊലീസ് ട്രെയിനി ഹരീഷ് കുമാർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഹരീഷിന് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിലും രോഗവ്യാപനം നിയന്ത്രിക്കുന്നതിലും അധികൃതർ നടപടിയെടുത്തില്ലെന്നു കാട്ടി ബന്ധുക്കൾ സമൂഹമാധ്യമങ്ങളിലും മറ്റും പ്രത‍‍ികരിച്ചിട്ടുണ്ട്.

English summary: Covid spreads at Police academy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com