ജയിലിലെ കോവിഡ് മണത്തറിയും

poojappura-central-jail-1
SHARE

കൊച്ചി ∙ ജയിൽപുള്ളികളിൽ കോവിഡ് ലക്ഷണങ്ങൾ തിരിച്ചറിയാൻ പതിവായി ഗന്ധ പരിശോധന നടത്താൻ ആരോഗ്യ വകുപ്പിന്റെ നിർദേശം. ഗന്ധം തിരിച്ചറിയാത്ത അവസ്ഥ കോവിഡ് ലക്ഷണമായതിനാൽ കാപ്പിപ്പൊടി ഉപയോഗിച്ചാണു പരിശോധന. ഇതുവരെ 4298 തടവുകാരിൽ പരിശോധന നടത്തിയതിൽ 683 പേർ കോവിഡ് പോസിറ്റീവായി.

കോവിഡ് ലക്ഷണമുള്ളവരെ ദിവസവും നിരീക്ഷിക്കുകയും സംശയമുള്ളവരെ മാറ്റിപ്പാർപ്പിക്കുകയും വേണം. തുടർന്നു കോവിഡ് പരിശോധന നടത്തണം. നെഗറ്റീവായാലും ലക്ഷണങ്ങൾ മാറുന്നതു വരെ നിരീക്ഷണത്തിൽ തുടരണം.

ജയിലിൽ സൗകര്യങ്ങൾ ഇല്ലെങ്കിൽ പ്രത്യേക ചികിത്സാ കേന്ദ്രമോ ക്വാറന്റീൻ കേന്ദ്രമോ പരിഗണിക്കണം. പുതുതായി എത്തുന്ന തടവുകാരെ കോവിഡ് ബാധയില്ലാത്ത ജയിലിലേക്ക് അയയ്ക്കുകയും ആന്റിജൻ പരിശോധന നടത്തുകയും വേണം. പ്രായമായവരെയും അസുഖമുള്ളവരെയും മറ്റു തടവുകാരുമായി ഇടപഴകാതെ പാർപ്പിക്കണം.

ജയിൽ ജീവനക്കാരെ 3 ഗ്രൂപ്പുകളായി തിരിക്കും – കോവിഡ് ഭാഗത്തു ജോലി ചെയ്യുന്നവർ, മറ്റു ഭാഗത്തു ജോലി ചെയ്യുന്നവർ, റിസർവ് ടീം. പോസിറ്റീവായ തടവുകാർ കഴിയുന്ന ഭാഗത്തെ ജീവനക്കാർ മറ്റു ഭാഗങ്ങളിൽ ജോലി ചെയ്യരുത്. 10 ദിവസം തുടർച്ചയായി ജോലി ചെയ്യുന്നവർക്ക് 5 ദിവസം ഓഫ് അനുവദിക്കണം.

English summary: Covid test in Kerala jail 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA