സമയം നീട്ടിയില്ല; 2 ലക്ഷം പേർക്കു പെൻഷൻ മുടങ്ങി

pension
SHARE

പാലക്കാട് ∙ രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി നൽകാത്തതിനാൽ സംസ്ഥാനത്തെ 2 ലക്ഷത്തോളം പേർ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽനിന്നു പുറത്തായി. പെൻഷൻ 1400 രൂപയായി വർധിപ്പിച്ചെങ്കിലും ഇത് അർഹരായ മുഴുവൻ പേർക്കും ലഭ്യമാക്കാൻ നടപടിയില്ല.

പെൻഷൻ വാങ്ങുന്നവരിൽ അനർഹരുണ്ടോ എന്നു കണ്ടെത്താൻ വീണ്ടും രേഖകൾ സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ജൂലൈ വരെയാണു സമയം നൽകിയത്. എന്നാൽ, ഇതു പലരും അറിഞ്ഞില്ല. അറിഞ്ഞവർക്കാകട്ടെ കോവിഡ് പ്രതിസന്ധിയെത്തുടർന്നു സർട്ടിഫിക്കറ്റ് വാങ്ങാൻ അക്ഷയ കേന്ദ്രങ്ങളിലോ വില്ലേജ് ഓഫിസുകളിലോ പോകാനായുമില്ല. വില്ലേജ് ഓഫിസുകളിൽ ലൈഫ് മിഷൻ, പ്ലസ് വൺ തുടങ്ങിയവയ്ക്കായി രേഖകൾ വാങ്ങാനെത്തിയവരുടെ തിരക്കുമുണ്ടായിരുന്നു. ഇതിനിടെ രേഖകൾ സമർപ്പിക്കാനുള്ള സമയം അവസാനിച്ചു.

ഓണം കഴിഞ്ഞിട്ടും പെൻഷൻ ലഭിക്കാതായതോടെ ഒട്ടേറെപ്പേരാണു പരാതിയുമായി തദ്ദേശ സ്ഥാപനങ്ങളിൽ എത്തുന്നത്. പെൻഷൻ റദ്ദായവർക്കു തിരുത്തലുകൾക്കും രേഖകൾ സമർപ്പിക്കുന്നതിനും അവസരം നൽകണമെന്ന തദ്ദേശ സ്ഥാപനങ്ങളുടെ അപേക്ഷ സർക്കാർ പരിഗണിച്ചിട്ടില്ല. റദ്ദായ പെൻഷൻ പുനഃസ്ഥാപിക്കാൻ ധനവകുപ്പിന്റെ അനുമതി കിട്ടിയില്ലെന്നാണു തദ്ദേശ സ്ഥാപനങ്ങളും പെൻഷൻ വകുപ്പ് അധികൃതരും പറയുന്നത്. വിധവാ പെൻഷൻ വാങ്ങുന്നവർക്കു രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടി നൽകുന്ന കാര്യം പരിഗണനയിലാണെന്നു ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

English summary: Pension distribution Kerala 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA