റമീസിന്റെ വേദന വെറും ഗ്യാസ് !

palakkad-ramees
SHARE

തൃശൂർ ∙ കടുത്ത വയറുവേദനയെന്ന കെ.ടി. റമീസിന്റെ അവകാശവാദം അഭിനയമെന്നു തെളിയിച്ചു മെഡിക്കൽ റിപ്പോർട്ട്. എൻഡോസ്കോപ്പി പരിശോധനയിൽ റമീസിന്റെ വയറ്റിൽ നേരിയ ഗ്യാസ് ട്രബിളല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

സ്വപ്ന സുരേഷിനെ ഇക്കോ കാർഡിയോഗ്രാം പരിശോധനയ്ക്കു വിധേയയാക്കിയെങ്കിലും നെഞ്ചുവേദനയ്ക്കു കാരണമൊന്നും കണ്ടെത്താനായിട്ടില്ല. മാനസിക സമ്മർദം മൂലം ഹൃദയത്തിലേക്കുള്ള രക്തമൊഴുക്കിന്റെ വേഗം കുറഞ്ഞെന്നു മാത്രം. മെഡിക്കൽ കോളജ് ആശുപത്രി പ്രിൻസിപ്പൽ കൈമാറിയ റിപ്പോർട്ട് വിയ്യൂർ ജയിൽ സൂപ്രണ്ടുമാർ ഡിജിപ‍ിക്കു കൈമാറി.

ജയിലിൽ നിന്ന് ഒരേസമയം പുറത്തുകടക്കാൻ റമീസും സ്വപ്നയും ഒരുക്കിയ നാടകമായിരുന്നു ആശുപത്രി വാസമെന്ന ജയിൽവകുപ്പിന്റെ സംശയം ബലപ്പെടുത്തുന്നതാണ് മെഡിക്കൽ റിപ്പോർട്ട്. സ്വപ്നയെ രണ്ടാമത് ആശുപത്രിയിലെത്തിക്കാനിടയായ സാഹചര്യം ജയിൽ വകുപ്പ് അന്വേഷിച്ചേക്കും. ഇക്കാര്യത്തിൽ ജയിൽ ഡോക്ടർ വകുപ്പു മേധാവിക്കു വിശദീകരണം നൽകി. 

സെൽഫിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം

മെഡിക്കൽ കോളജ് ആശുപത്രിയിൽ തടവുകാരുടെ സെല്ലിനുള്ളിൽ സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത 6 വനിതാ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി വരും. ഇവരെ കമ്മിഷണർ ആർ. ആദിത്യ താക്കീതു ചെയ്തിരുന്നു. 

സിറ്റി ക്രൈംബ്രാഞ്ച് സംഘത്തെ അന്വേഷണത്തിനു ന‍ിയോഗിച്ചതോടെ വകുപ്പുതല നടപടിയുണ്ടാകുമെന്നു സ്ഥിരീകരണമായി. അതേസമയം, മെഡിക്കൽ കോളജിലെ ജീവനക്കാരിൽ ഒരാളുടെ ഫോണിൽ നിന്ന് സ്വപ്ന ആരെയോ വിളിച്ചെന്ന ആരോപണത്തിൽ സ്പെഷൽ ബ്രാഞ്ച് സംഘം ഉടൻ റിപ്പോർട്ട് നൽകും. 

English summary: No health problems for Swapna and Ramees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA