ചെന്നിത്തലയുടെ ‘സഭയിലെ പോരാട്ടം’ ഉമ്മൻചാണ്ടി പ്രകാശനം ചെയ്തു

ramesh-chennithala
SHARE

തിരുവനന്തപുരം ∙ നിയമസഭയിലെ ചർച്ചകളുടെ ചൂടും ചൂരും മനസ്സിലാക്കാൻ സഹായിക്കുന്നതാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സഭയിലെ പോരാട്ടം എന്ന പുസ്തകമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഒലീവ് പബ്ലിക്കേഷൻ പുറത്തിറക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയമസഭാ വോക്കൗട്ട് പ്രസംഗങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം ‘ സഭയിലെ പോരാട്ടം’ പ്രകാശനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അഭിനന്ദനാർഹമായ പ്രവർത്തനമാണു രമേശ് ചെന്നിത്തലയുടേതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരാണു പ്രതിപക്ഷമെന്നു ചെന്നിത്തല പറഞ്ഞു.

മുൻമന്ത്രി സി.ദിവാകരൻ പുസ്തകം ഏറ്റുവാങ്ങി. വിഡിയോ കോൺഫറൻസിലൂടെ കോഴിക്കോടും തിരുവനന്തപുരത്ത് കന്റോൺമെന്റ് ഹൗസിലുമായാണു ചടങ്ങ് നടന്നത്. 

English summary: Ramesh Chennithala's book published 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA