ADVERTISEMENT

ആലപ്പുഴ ∙ എസി റോഡ് (ആലപ്പുഴ – ചങ്ങനാശേരി) പുനരുദ്ധാരണ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക്. അസർബൈജാനിൽനിന്നുള്ള പങ്കാളി കമ്പനിയുമായി ചേർന്നാണ് സൊസൈറ്റി കരാർ നേടിയത്. 649 കോടി രൂപയ്ക്കാണു കരാർ നൽകിയതെന്നാണു സൂചന. 3 കരാറുകാർ മാത്രമാണു ടെൻഡർ നടപടിയിൽ പങ്കെടുത്തത്. നിർമാണം പൂർത്തിയാക്കാൻ രണ്ടര വർഷമാണ് അനുവദിച്ചിട്ടുള്ളത്. 

പദ്ധതിയുടെ രൂപകൽപനയും നിർമാണ രീതികളും മറ്റും തയാറാക്കുന്നത് വിദേശ കമ്പനിയും നിർമാണം ഊരാളുങ്കൽ സൊസൈറ്റിയുമായിരിക്കും. നിർമാണ പ്രതിഫലം നിശ്ചിത അനുപാതത്തിൽ പങ്കിടും. ഇനി ടെൻഡർ അംഗീകരിച്ചു പ്രധാന പങ്കാളിയായ സൊസൈറ്റിക്കു നോട്ടിസ് നൽകും. 28 ദിവസത്തിനകം കരാർ ഒപ്പു വയ്ക്കണം. നിർമാണം തുടങ്ങുന്നതിനു മുന്നോടിയായി എസി റോഡിൽ ഇപ്പോഴുള്ള സംവിധാനങ്ങൾ കരാറുകാരും മരാമത്ത് വകുപ്പ് അധികൃതരും സംയുക്തമായി പരിശോധിക്കും. അതിനു ശേഷം പുതിയ പദ്ധതിയുടെ രൂപകൽപന, എൻജിനീയറിങ് ജോലികൾ എന്നിവ കരാറുകാർ ചെയ്യണം.

English summary: Alappuzha AC road renovation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com