നടിയെ ഉപദ്രവിച്ച കേസ്: ചിലർ കൂറുമാറിയെന്ന് നടിമാർ

SHARE

കൊച്ചി∙ നടിയെ ഉപദ്രവിച്ച കേസിൽ ചില സഹപ്രവർത്തകർ  കൂറുമാറിയെന്ന ആരോപണമുയർത്തി നടിമാരായ റിമ കല്ലിങ്കൽ, രേവതി, രമ്യാ നമ്പീശൻ എന്നിവർ രംഗത്ത്. ചിലർ  അവസാന നിമിഷം കൂറുമാറിയതു നാണക്കേടാണെന്നും വേദനയുണ്ടാക്കുന്നുവെന്നും റിമ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കുറുമാറിയെന്നു കരുതുന്ന സഹപ്രവർത്തകരുടെ പേരും

പോസ്റ്റിലുണ്ട്. സിനിമയിലെ സഹപ്രവർത്തകരെ പോലും വിശ്വസിക്കാൻ കഴിയില്ലെന്നതു ദുഃഖകരമാണെന്നു േരവതി പറഞ്ഞു. ഇര നിങ്ങളിലൊരാളാകുമ്പോൾ എങ്ങനെയാണ് ഇങ്ങനെ വഞ്ചിക്കാൻ കഴിയുകയെന്നു രമ്യാ നമ്പീശൻ ചോദിച്ചു. അവൾക്കൊപ്പം എന്ന ഹാഷ് ടാഗോടെയാണു താരങ്ങളുടെ പ്രതികരണം.

ദിലീപിന്റെ ജാമ്യം റദ്ദാക്കൽ: വാദം 22 ന്

കൊച്ചി∙ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിൽ വാദം 22 നു നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA