ADVERTISEMENT

മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചുകളിൽ സംഘർഷം. മലപ്പുറം, കോട്ടയം, നെടുങ്കണ്ടം (ഇടുക്കി), ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും ഒട്ടേറെ പ്രവർത്തകർക്കു പരുക്കേറ്റു.

മലപ്പുറത്തു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, കെഎസ്‍യു സംസ്ഥാന സെക്രട്ടറി പി.റംഷാദ് എന്നിവർ അടക്കം 5 പേരെ കണ്ണിനും തലയ്ക്കും സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂരിനും മർദനമേറ്റു.

കോട്ടയത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം എന്നിവർ വെവ്വേറെ നടത്തിയ മാർച്ചുകളിൽ സംഘർഷം. കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിൽ, ഡിസിസി ജനറൽ സെക്രട്ടറി ജോണി ജോസഫ്, കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മ‍ഞ്ഞക്കടമ്പിൽ, യൂത്ത് ഫ്രണ്ട് (ജോസഫ്) ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ എന്നിവർക്കു പരുക്കേറ്റു.

ആലപ്പുഴയിൽ കെഎസ്‍യു ജില്ലാ പ്രസിഡന്റ് നിതിൻ എ. പുതിയിടവും 2 വനിതാ ഭാരവാഹികളും ഉൾപ്പെടെ 21 പേർക്കു പരുക്കേറ്റു. 50 പേർക്കെതിരെ കേസുണ്ട്. ഇടുക്കി നെടുങ്കണ്ടത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാർജിൽ ഒട്ടേറെ പേർക്കു പരുക്കേറ്റു. പത്തനംതിട്ടയിൽ മഹിളാ മോർച്ച പ്രകടനത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

English summary: Protest for K.T.Jaleel resign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com