ADVERTISEMENT

കൊച്ചി∙ പാക്കിസ്ഥാൻ നിയന്ത്രിത അൽഖായിദ ഘടകത്തിനു കേരളത്തിൽ നിന്നു സാമ്പത്തിക സഹായം ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ കണ്ടെത്തൽ. കേരളത്തിൽ അറസ്റ്റിലായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈൻ എന്നിവരുടെ പ്രാഥമിക മൊഴികളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 4 സംഘടനകളുടെയും 2 സ്ഥാപനങ്ങളുടെയും 5 വർഷത്തെ സാമ്പത്തിക ഇടപാടുകൾ അന്വേഷണ സംഘം പരിശോധിക്കുന്നു.

അൽഖായിദയുടെ ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾക്കു വേണ്ടി ഫണ്ട് സ്വരൂപിക്കലാണ് അറസ്റ്റിലായവരുടെ ദൗത്യമെന്ന് അവർ തന്നെ മൊഴി നൽകിയെങ്കിലും ഇവർക്ക് അതിനുള്ള ബൗദ്ധികശേഷിയില്ലെന്നാണ് എൻഐഎയുടെ പ്രാഥമിക നിഗമനം.

കേരളത്തിൽ അൽഖായിദയുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രങ്ങളുടെ മറയായി  പ്രവർത്തിച്ചിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായതെന്നാണു നിഗമനം. ഏലൂർ പാതാളത്തു പിടിയിലായ മുർഷിദ് ഹസനാണു എറണാകുളത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതെങ്കിലും എൻഐഎ പിടിച്ചെടുത്ത ഇയാളുടെ ലാപ്ടോപ് ഉപയോഗിച്ചിരുന്നത് മറ്റാരോ ആണ്. ഇയാളുടെ ലാപ്ടോപ്പും സ്മാർട് ഫോണും വിദൂരത്തുള്ള മറ്റാരോ സിസ്റ്റം ഷെയറിങ് ആപ്ലിക്കേഷൻ വഴി നിയന്ത്രണത്തിലാക്കി ഉപയോഗിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം (Photo By Prazis Images/ShutterStock)
പ്രതീകാത്മക ചിത്രം (Photo By Prazis Images/ShutterStock)

അറസ്റ്റിലായവരുടെ ആദ്യമൊഴികളിൽ തന്നെ ഇവർക്കു പിന്നിലെ ബുദ്ധികേന്ദ്രം മറ്റാരോ ആണെന്ന് അന്വേഷണ സംഘം മനസ്സിലാക്കിയിരുന്നു. പിടിയിലാവർക്ക് ബംഗാളിലെ തിരിച്ചറിയൽ കാർഡ് ആണെങ്കിലും ബംഗ്ലദേശികൾ ആണെന്ന വിവരവും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്തും തിരച്ചിൽ; കൂടുതൽ അറസ്റ്റിനു സാധ്യത

കൊച്ചി/തിരുവനന്തപുരം ∙ എറണാകുളത്ത് അറസ്റ്റിലായവരുടെ കൂട്ടാളികളെ കണ്ടെത്താൻ സംസ്ഥാനത്തു രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണം ശക്തമാക്കി. മുർഷിദ് ഹസന്റെ കൂട്ടാളി തെക്കൻ ജില്ലകളിലേക്കു കടന്നതായാണു വിവരം. 

ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘം തിരുവനന്തപുരത്തു പരിശോധനകൾ നടത്തി. 

ഉടൻ അറസ്റ്റ് ഉണ്ടായേക്കും. ഇതിൽ ഒരു മലയാളിയും ഉണ്ടെന്നാണു സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com